ഇ​രി​ക്കൂ​റി​ലെ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ട ഡി​സൈ​ൻ ത​യാ​റാ​യി

Share our post

ഇ​രി​ക്കൂ​ർ: ഇ​രി​ക്കൂ​റി​ന്‍റ ചി​ര​കാ​ല സ്വ​പ്ന​മാ​യ മി​നി സി​വി​ൽ സ്റ്റേ​ഷ​ന്‍റെ (റ​വ​ന്യു ട​വ​ർ) യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്. വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​ർ ക​ന്നി ബ​ജ​റ്റി​ൽ അ​ഞ്ചു കോ​ടി വ​ക​യി​രു​ത്തി​യ​തോ​ടെ സ്ഥ​ല പ​രി​ശോ​ധ​ന​യ്ക്കും പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ​ക്കും പി​ന്നാ​ലെ കെ​ട്ടി​ട​ത്തി​ന്‍റെ രൂ​പ​രേ​ഖ​യും ത​യാ​റാ​ക്കി. ഇ​രി​ക്കൂ​ർ പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം റ​വ​ന്യു ട​വ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. ‌

നി​ല​വി​ൽ ര​ജി​സ്ട്രാ​ർ ഓ​ഫീ​സും വി​ല്ലേ​ജ് ഓ​ഫി​സും സ്ഥി​തി ചെ​യ്യു​ന്ന 85 സെ​ന്‍റ് സ്ഥ​ലം, സ​മീ​പ​ത്ത് പൊ​ലി​സ് വ​കു​പ്പി​ന് കീ​ഴി​ലു​ള്ള 35 സെ​ന്‍റ് സ്ഥ​ല​വും ചേ​ർ​ത്ത് ആ​കെ 1.20 ഏ​ക്ക​റി​ലാ​ണ് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പ​ണി​യു​ക. പൂ​ർ​ണ​മാ​യും എ​യ​ർ ക​ണ്ടീ​ഷ​ൻ ചെ​യ്ത് ആ​റു നി​ല​ക​ളി​ലാ​യി ലി​ഫ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള​താ​യി​രി​ക്കും കെ​ട്ടി​ടം. 35 കോ​ടി രൂ​പ​യാ​ണ് കെ​ട്ടി​ട​ത്തി​നും അ​നു​ബ​ന്ധ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കും ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. യോ​ഗ​ത്തി​ൽ ഇ​രി​ക്കൂ​ർ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച ഡ്രോ​യിം​ഗ് പ്ര​കാ​രം 4039 ച​തു​ര​ശ്ര മീ​റ്റ​ർ സ്ഥ​ല​ത്ത് ഗ്രൗ​ണ്ട് ഫ്ലോ​ർ കൂ​ടാ​തെ അ​ഞ്ചു നി​ല​ക​ൾ, 6898.56 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ലാ​ണ് കെ​ട്ടി​ടം. പൊ​ലി​സ് വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള 35 സെ​ന്‍റ് സ്ഥ​ലം വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ത്തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നം. പൊ​തു​മ​രാ​മ​ത്ത് ബി​ൽ​ഡിം​ഗ് വി​ഭാ​ഗം ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ സി. ​സ​വി​ത, അ​സി. എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ആ​ശി​ഷ് കു​മാ​ർ ബി.​കെ എ​ന്നി​വ​ർ പ​ദ്ധ​തി​യു​ടെ സാ​ങ്കേ​തി​കവ​ശ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!