ചെറുനാരങ്ങയ്ക്ക് തീവില; ജൂസ് കടകളിൽ താരമായി ‘പുളിയങ്കുടി’

Share our post

മൂവാറ്റുപുഴ: ജൂലൈ മാസത്തിൽ കിലോഗ്രാമിന് 80 –90 രൂപ വരെ മാത്രമുണ്ടായിരുന്ന ചെറുനാരങ്ങയുടെ ചില്ലറവിൽപന വില നിലവിൽ 250 രൂപയിലെത്തി നിൽക്കുകയാണ്. ഓണക്കാലത്ത് 120 രൂപ വരെ ഉയർന്ന വിലയാണ് ദിവസങ്ങൾക്കുള്ളിൽ റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ചെത്തിയത്. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള വരവിലുണ്ടായ വൻ കുറവും തമിഴ്നാട് വിപണിയിലെ വിലക്കയറ്റവുമാണു പ്രാദേശിക വിപണിയെയും പ്രതിസന്ധിയിലാക്കിയത്. 

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ 250 രൂപ വരെ ഉയർന്ന വില മഴ ശക്തമായതോടെയാണ് 80-90 രൂപയിലേക്ക് താഴ്ന്നത്. തമിഴ്നാട്ടിലെ പ്രധാന ചെറുനാരങ്ങ ഉൽപാദന കേന്ദ്രമായ പുളിയങ്കുടിയിൽ നിന്നുള്ള നാരങ്ങയ്ക്കാണ് നിലവിൽ പ്രാദേശിക വിപണിയിലും ജൂസ് കടകളിലും കൂടുതൽ പ്രിയമുള്ളത്. പെട്ടെന്നുണ്ടായ ഈ വിലക്കയറ്റം സാധാരണക്കാരായ ഉപയോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ വലയ്ക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!