ക​ണി​ച്ചാ​ർ സാം​സ്കാ​രി​ക നി​ല​യം കാ​ടൂ​മൂ​ടി ന​ശി​ക്കു​ന്നു

Share our post

ക​ണി​ച്ചാ​ർ: പ​രി​പാ​ല​ന​മി​ല്ലാ​തെ കാ​ടു​മൂ​ടി​യും ചു​വ​രു​ക​ളി​ൽ വി​ള്ള​ലു​ക​ൾ വീ​ണും ക​ണി​ച്ചാ​ർ സാം​സ്കാ​രി​ക നി​ല​യം ന​ശി​ക്കു​ന്നു. നൂ​റു​ക​ണ​ക്കി​ന് രേ​ഖ​ക​ൾ അ​ല​ക്ഷ്യ​മാ​യി കൂ​ട്ടി​യി​ട്ട നി​ല​യി​ൽ ന​ശി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സാം​സ്കാ​രി​ക​വും സാ​മൂ​ഹി​ക​വു​മാ​യ കൂ​ട്ടാ​യ്മ​ക​ൾ​ക്ക് ഉ​പ​കാ​ര​പ്പെ​ടേ​ണ്ട കെ​ട്ടി​ട​മാ​ണ് അ​ധി​കൃ​ത​രു​ടെ ക​ടു​ത്ത അ​നാ​സ്ഥ മൂ​ലം ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഇ​തി​നി​ട​യി​ലാ​ണ് ജ​ന​ങ്ങ​ളു​ടെ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളും ന​ശി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​തെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണ് ഈ ​കെ​ട്ടി​ടം. ജ​ന​ങ്ങ​ൾ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഓ​ഫീ​സു​ക​ളി​ൽ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​ക​ളും മ​റ്റു പ്ര​ധാ​ന​പ്പെ​ട്ട രേ​ഖ​ക​ളു​മാ​ണ് ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലു​ള്ള ഈ ​കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ ത​ള്ളി​യി​രി​ക്കു​ന്ന​ത്. പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ജ​ന​ങ്ങ​ളു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ സു​ര​ക്ഷി​ത​മി​ല്ലാ​തെ ഉ​പേ​ക്ഷി​ച്ച​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഗു​രു​ത​ര​മാ​യ വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. കെ​ട്ടി​ടം കാ​ടു​മൂ​ടി​യ​തി​നു പു​റ​മേ പ​ല​ഭാ​ഗ​ത്തും വ​ലി​യ വി​ള്ള​ലു​ക​ളും രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​ല​ക്ഷ്യ​മാ​യി ത​ള്ളി​യ ഫ​യ​ലു​ക​ൾ ഉ​ട​ന​ടി സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റാ​നും സാം​സ്കാ​രി​ക നി​ല​യം ന​വീ​ക​രി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കാ​നും അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!