കാഴ്ചയില്ലാത്ത യുവതിയെ ട്രെയിനിൽ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 15 വർഷം തടവ്

Share our post

തിരുവനന്തപുരം: കാഴ്ചയില്ലാത്ത യുവതിയെ ട്രെയിനിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം തടവ്. തിരുനെൽവേലി സ്വദേശി ലിംഗരാജയെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.

2021 ഓഗസ്റ്റ് 27നായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹാവശ്യത്തിനായി തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്ന കാഴ്ചയില്ലാത്ത യുവതിക്കൊപ്പമാണ് പ്രതി ട്രെയിനിൽ കയറിയത്. യുവതിക്ക് കാഴ്ചയില്ലെന്ന് മനസ്സിലാക്കിയ ശേഷമാണ് പ്രതി ഒപ്പം യാത്ര ചെയ്തതെന്നാണ് കേസ്.

സംഭവത്തിന് പിന്നാലെ പ്രതിയെ യുവതി തിരിച്ചറിഞ്ഞത് ശബ്ദത്തിലൂടെയായിരുന്നു. കാഴ്ചയില്ലാത്തതിനാൽ പ്രതിയുടെ ശബ്ദം തിരിച്ചറിഞ്ഞാണ് യുവതി ഇയാളെ തിരിച്ചറിഞ്ഞത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!