ചി​ക്ക​ൻ​പോ​ക്സ് പ​ട​രു​ന്നു; കൊ​ച്ചി കു​സാ​റ്റ് ക്യാ​മ്പ​സ് അ​ട​ച്ചു

Share our post

കൊ​ച്ചി: ചി​ക്ക​ൻ​പോ​ക്സ് വ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ കൊ​ച്ചി​ൻ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (കു​സാ​റ്റ്) ക്യാ​മ്പ​സ് അ​ട​ച്ചു. രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്ലാ​സു​ക​ൾ പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റി. ഹോ​സ്റ്റ​ലു​ക​ളും അ​ട​ച്ചു.

ഇ​തോ​ടെ ക്യാ​മ്പ​സി​ൽ ന​ട​ത്താ​നി​രു​ന്ന യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പും മാ​റ്റി​വെ​ച്ചു. പു​തു​ക്കി​യ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പി​ന്നീ​ട് പ്രഖ്യാപിക്കുമെന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​നി​യും ദേ​ഹാ​സ്വാ​സ്ഥ്യ​വും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ക്യാ​മ്പ​സി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശ​വും ന​ൽ​കി​യി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ചി​ക്ക​ൻ​പോ​ക്സ് സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ സ്കൂ​ൾ ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്ലാ​സു​ക​ൾ നേ​ര​ത്തെ ത​ന്നെ ഓ​ൺ​ലൈ​നി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. എ​ന്നാ​ൽ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളി​ലേ​ക്ക് രോ​ഗം വ്യാ​പി​ച്ച​തോ​ടെ​യാ​ണ് മു​ഴു​വ​ൻ ക്യാ​മ്പ​സും അ​ട​യ്ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!