കണ്ണൂരിൽ കുളത്തിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ എം.ബി.ബി.എസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

Share our post

കണ്ണൂർ: അഴീക്കോട് ആനിവയൽ കുളത്തിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ എംബിബിഎസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. കോയമ്പത്തൂർ സ്വദേശി അനിരുദ്ധ് കൃഷ്ണനാണ് മരിച്ചത്. അഴീക്കോട് ആനിവയൽ കുളത്തിലാണ് അപകടം ഉണ്ടായത്. സുഹൃത്തിനൊപ്പം ഉച്ചയ്ക്ക് രണ്ടു മണിയോടെ കുളത്തിലെത്തിയതായിരുന്നു അനിരുദ്ധ്. വീഡിയോ ചിത്രീകരിക്കുന്നതിനിടെ കുളത്തിൽ മുങ്ങിപ്പോവുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും. ആഴമുള്ള ഭാഗത്തേക്ക് വഴുതി വീണതാകാം അപകട കാരണമെന്നാണ് നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. സുരക്ഷാ സംവിധാനങ്ങളില്ലാത്ത കുളങ്ങളിൽ ഇറങ്ങി വീഡിയോ ചിത്രീകരിക്കുന്നത് അപകടകരമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു . വിദ്യാർത്ഥിയുടെ മരണത്തിൽ സുഹൃത്തുക്കളും നാട്ടുകാരും ഞെട്ടലിലാണ്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!