പേരാവൂരിൽ ശനിയാഴ്ച മുതൽ ട്രാഫിക്ക് പരിഷ്കാരം
പേരാവൂർ: ടൗണിൽ ട്രാഫിക്ക് പരിഷ്കാരം ശനിയാഴ്ച മുതൽ നടപ്പിലാക്കൻ ട്രാഫിക്ക് അവലോകന സമിതിയിൽ തീരുമാനം.
പ്രധാന തീരുമാനങ്ങൾ
1. ഫുട്ഫാത്തുകളിലെസാധനങ്ങൾ വെക്കുന്നത് നിരോധിച്ചു.
2. വഴിയോര കച്ചവടം ചെവിടിക്കുന്ന് പൊട്രോൾ പമ്പിന് സമീപവും ഇരിട്ടി റോഡിൽ മുസ്ലിം പള്ളിക്ക് സമീപവും നിടുംപൊയിൽ റോഡിൽ പോലീസ് സ്റ്റേഷന് സമീപവും മാത്രം അനുവദിക്കും.
3. വ്യാപാരികളുടെ വാഹനങ്ങൾ വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിൽ പാർക്ക് ചെയ്യുന്നത് ഒഴിവാക്കും.
4. പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിൽ ഇരുചക്ര വാഹനമടക്കം മുഴുവൻ വാഹന പാർക്കിങ്ങും നിരോധിച്ചു.
5.പുതിയ ബസ് സ്റ്റാൻഡിൽ പഞ്ചായത്ത് ഓഫീസിന് താഴെ നോ പാർക്കിങ്ങ് ബോർഡ് സ്ഥാപിക്കും.
6. പുതിയ ബസ് സ്റ്റാൻഡിൽ വൈകിട്ട് ആറു വരെ മുഴുവൻ ബസ്സുകളും കയറ്റണം. ബസുകൾ അതാത് സ്റ്റോപ്പുകളിൽ മാത്രം നിർത്തി യാത്രക്കാരെ കയറ്റണം.
7. ടൗണിൽ നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ വില്പന പൂർണ്ണമായും നിരോധിക്കും.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായി. വൈസ്.പ്രസിഡന്റ് കെ.എ.രജീഷ്, വാർഡംഗം കെ.പി.അബ്ദുൾ റഷീദ്, പേരാവൂർ എസ്.എച്ച്.ഒ കെ.എസ്.നിഥിൻ, വ്യാപാരി പ്രതിനിധികളായ കെ.കെ.രാമചന്ദ്രൻ, ഷബി നന്ത്യത്ത്, എം.രജീഷ്, ഓട്ടോ-ടാക്സി പ്രതിനിധികളായ പി.ജയപ്രകാശൻ, വി.പി.രജീഷ്, ചുമട്ടു തൊഴിലാളി പ്രതിനിധി എൻ.രാജേഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.സി.സനിൽകുമാർ, സി.ജയചന്ദ്രബോസ്, പഞ്ചായത്തംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
