വീര സവർക്കർ സേവാസംഘം ഓഫീസ് ഉദ്ഘാടനവും കായിക പ്രതിഭകൾക്കുള്ള ആദരവും
പേരാവൂർ : തൊണ്ടിയിൽ – തിരുവോണപ്പുറം റോഡിൽ വീര സവർക്കർ സേവാസംഘം ഓഫീസ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി ഉദ്ഘാടനം ചെയ്തു.ബി ജെ.പി. സംസ്ഥാന കൗൺസിൽ അംഗം കൂട്ട ജയപ്രകാശ് അധ്യക്ഷനായി. കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ചവരെ മണ്ഡലം പ്രസിഡന്റ് ബേബി സോജ മൊമെന്റോ നൽകി ആദരിച്ചു. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് മനോഹരൻ വയോറ, ജയൻ, ബിന്നി തോമസ്, പ്രശാന്ത് ഏനാട്ട്, പ്രജിത്ത് ചാലാറത്ത് എന്നിവർ സംസാരിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനക്ഷേമ പദ്ധതികൾ നേടിയെടുക്കുന്നതിന് സാധാരണക്കാരെ സഹായിക്കുന്നതിനാണ് ഹെൽപ്പ് ഡെസ്ക്ക്.
