സി. പി. എം പൊതുയോഗം
പേരാവൂർ : സി.പി.എം നേതാവായിരുന്ന എ.ശ്രീധരൻ ദിനചാരണത്തിന്റെ ഭാഗമായി പേരാവൂരിൽ പ്രകടനവും പൊതുയോഗവും ലോക്കൽ കുടുംബസംഗമവും നടന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റി അംഗം പി.എസ്.രജീഷ് അധ്യക്ഷനായി.വി.ജി. പദ്മനാഭൻ, കെ.സുധാകരൻ, കെ.എ.രജീഷ്, കെ.സി.സനിൽ കുമാർ,നിഷ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. 103 വയസുള്ള പാർട്ടി അനുഭാവി മൂര്യൻ മാധവിയെയും മുതിർന്ന പാർട്ടി അംഗങ്ങളെയും ആദരിച്ചു.
