‘ഡോക്ടർ എന്ന നിലയിൽ കണ്ടുനിൽക്കാനാകില്ല’; സ്വന്തം വിവാഹച്ചടങ്ങിനിടയിലും കരുതലിന്റെ കരങ്ങളുമായി ഡോ.ഷിറിൻ സുബൈർ

Share our post

പാനൂർ : വിവാഹത്തിന്റെ സന്തോഷവും തിരക്കുകളും നിറഞ്ഞ വേദിയിൽ അപ്രതീക്ഷിതമായി ഒരു യുവതിക്ക് അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ, നവവധു ഡോ.ഷിറിൻ സുബൈർ ഓടിയെത്തി. സ്വന്തം വിവാഹച്ചടങ്ങുകളുടെ തിരക്കിനിടയിലും ഡോക്ടർ എന്ന ഉത്തരവാദിത്തം മറക്കാതെ യുവതിയെ പരിശോധിച്ച് ആവശ്യമായി ചികിത്സയും നിർദേശവും നൽകി.

വിവാഹ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് വിവാഹത്തിൽ പങ്കെടുക്കാനെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വിവാഹ വേഷത്തിൽ ഓടിയെത്തിയ ഡോക്ടറുടെ ഇടപെടൽ ചടങ്ങിനെത്തിയവർക്ക് വേറിട്ട കാഴ്ചയായി. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണെങ്കിലും ഒരു ഡോക്ടർ എന്ന നിലയിൽ ഒരാളുടെ ബുദ്ധിമുട്ട് കണ്ടുനിൽക്കാനാകില്ലെന്ന നിലപാടിലായിരുന്നു ഡോ.ഷിറിൻ. പി.കെ.സുബൈറിന്റെയും പാനൂർ നഗരസഭ കൗൺസിലർ ഷമീനയുടെയും മകളാണ് ഷിറിൻ.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!