സി.വി ധനരാജ് വധക്കേസ്; വിധി നവംബര്‍ 23ന്

Share our post

കണ്ണൂര്‍: പയ്യന്നൂരിൽ സിപിഎം പ്രവർത്തകനായ സി.വി ധനരാജിനെ കൊലപ്പെടുത്തിയ കേസിൽ നവംബര്‍ 23ന് വിധി പറയും. തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.

2016 ജൂലൈ 11ന് രാത്രിയാണ് സംഭവം. 2016 ജൂലൈ 11 നാണ് പയ്യന്നൂരിലെ സിപിഎം പ്രവർത്തകനായ ധനരാജിനെ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് ആർഎസ്എസ് പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയത്.മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് വീടിനു മുന്നിൽ വെച്ച് അദ്ദേഹത്തെ ആക്രമിച്ചത്. ഭാര്യ സജിനി സിപിഎം കാരന്താട‌് പടിഞ്ഞാറ‌് ബ്രാഞ്ചംഗമാണ്. രാമന്തളി പഞ്ചായത്ത് അംഗവുമാണ്.

കേസിൽ 20 ആർഎസ്എസ് – ബിജെപി പ്രവർത്തകരാണ് പ്രതികളായി ഉള്ളത്. കേസിലെ 12-ാം പ്രതിയായിരുന്ന ചൂരക്കാട് ബിജു പിന്നീട് കൊല്ലപ്പെട്ടിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!