ഓൺലൈൻ ഓണസ്സദ്യ ; ഭക്ഷ്യസുരക്ഷാ പരിശോധനയുണ്ടാവും
തിരുവനന്തപുരം: ഓൺ ലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ഓണസ്സദ്യയും മറ്റു ഭക്ഷണപ്പൊതികളും വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യമ ന്ത്രി കെ. മുരളീധരൻ. വിതരണകേന്ദ്രങ്ങളിൽ സൂ ക്ഷിക്കുന്ന അസംസ്കൃത വസ്തുക്കളുടെയും പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളുടെയും ഗുണനിലവാരം, സംഭരണ സാഹചര്യങ്ങൾ, കാലാവധി കഴിഞ്ഞതോ കേടായതോ ആയ ഉത്പന്നങ്ങളുടെ സാന്നിധ്യം, ലേബലിങ്, ബാച്ച് വിവരങ്ങൾ എന്നിവ പരിശോധിക്കും.
പപ്പടം, ശർക്കര, വെളിച്ചെണ്ണ എന്നിവയ്ക്ക് പ്രത്യേകശ്രദ്ധ
പപ്പടം, ശർക്കര, വെളിച്ചെ ണ്ണ, നെയ്യ് തുടങ്ങിയവയുടെ ലേബൽ വിവരങ്ങൾ, നിർമാണ-കാലാവധി തീയതികൾ, ബാച്ച് നമ്പർ, ലൈസൻസ് വിവരങ്ങൾ എന്നിവ പരിശോധിക്കും. സാംപിളുകൾ ശേഖരി ച്ച് ലബോറട്രികളിലേക്ക് അയച്ച് ഗുണനിലവാരം ഉറപ്പാക്കും.
ഹോട്ടലുകൾ, റസ്റ്ററന്റു കൾ, കാറ്ററിങ് സ്ഥാപനങ്ങൾ, ക്ലൗഡ് കിച്ചണുകൾ എന്നിവിട ങ്ങളിൽ പരിശോധന ശക്തമാ ക്കിയിട്ടുണ്ട്. ഓണം സ്ക്വാഡിന്റെ ഭാഗമായി സംസ്ഥാനത്ത് 5016 പരിശോധനകളാണ് നടത്തിയത്. നിയമലംഘനം കണ്ടത്തിയ 705 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി, 390 എണ്ണത്തിന് പിഴ ചുമത്താനും ശുപാർശ ചെയ്തു.
