പേരാവൂരിൽ കർഷക ദിനാചരണവും ആദരിക്കലും
പേരാവൂർ: പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷക ദിനാചരണവും കർഷകരെ ആദരിക്കലും നടത്തി. മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായി. കൃഷി അസി.ഡയറക്ടർ പി.അശ്വതി പദ്ധതി വിശദീകരിച്ചു.
കൃഷി ഓഫീസർ ഷെറിൻ ജോസ്, പഞ്ചായത്ത് വൈസ്.പ്രസിഡന്റ് കെ.എ.രജീഷ്, ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്തംഗങ്ങളായ നൂറുദ്ദീൻ മുള്ളേരിക്കൽ, ഷീബ ഗോപിനാഥ്, ലിസമ്മ ജോസഫ്, കെ.പി.അബ്ദുൾ റഷീദ്, റാണി ടോമി, ജൂബിലി ചാക്കോ, കെ.കെ.സ്മിത, ബേബി സോജ എന്നിവർ വിവിധ മേഖലകളിലെ കർഷകരെ ആദരിച്ചു. പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, വ്യാപാരി നേതാക്കൾ, സഹകരണ ബാങ്ക് പ്രതിനിധികൾ, അസി.കൃഷി ഓഫീസർ പി.കെ.രജീഷ് എന്നിവർ സംസാരിച്ചു.
