കോളയാടിൽ കർഷക ദിനാചരണവും ആദരിക്കലും

Share our post

കോളയാട്: പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷകദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ടി.യു.ഷബ്‌ന ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഹ്ലാദൻ അധ്യക്ഷനായി. കൃഷി ഓഫീസർ ടി.വി.ഗീതിക പദ്ധതി വിശദീകരിച്ചു. പഞ്ചായത്തിലെ മികച്ച 16 കർഷകരെ ആദരിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.റിജി, സിജ രാജീവൻ, കെ.പി.കാഞ്ചനവല്ലി, സാജൻ ചെറിയാൻ, യശോദ വത്സരാജ്, എ.ഷാജു, ഒ.ലക്ഷ്മി, ടി.യു.ഉലഹന്നാൻ, ജിസ, കെ.വി.ജോസഫ്, പി.വിജേഷ്, കൃഷി അസി.ഡയറക്ടർ എം.വിപിൻ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!