നടാൽ അപകടത്തിൽ പരിക്കേറ്റ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഷബീർ താണയും മരിച്ചു
കണ്ണൂർ: നടാൽ ദേശീയപാതയിൽ ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഷബീർ താണയും മരിച്ചു. അപകടത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ചാലാട് സ്വദേശി ശിവത്തിൽ അനൂപും മരിച്ചിരുന്നു.
ഇരുവരും മാഹി സെൻ്റ് തെരേസാസ് ദേവാലയ തിരുനാൾ ആഘോഷം ചിത്രീകരിക്കാൻ പോകവെ ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഷബീർ ചാല ആസ്റ്റർ മിംസ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 5 മണിയോടെ ആയിരുന്നു മരണം. ഷബീറിൻ്റെ ചികിത്സയ്ക്കായി നാട്ടുകാർ സുമനസുകളുടെ സഹായം തേടിയിരുന്നു.
