മദ്യലഹരിയിൽ യുവാവ് അമിതവേഗതയിൽ ഓടിച്ച ഥാർ ഇടിച്ച് രണ്ടു കാറുകൾ തകർന്നു
താമരശ്ശേരി: മദ്യലഹരിയിൽ യുവാവ് അമിതവേഗതയിൽ ഓടിച്ച ഥാർ ഇടിച്ച് രണ്ടു കാറുകൾ തകർന്നു. താമരശ്ശേരി മുക്കം റോഡിൽ താമരശ്ശേരി പഴശ്ശിരാജ സ്‌കൂളിന് മുൻവശത്താണ് അപകടം. താമരശ്ശേരി ഭാഗത്തു നിന്നും അമിതവേഗതയിൽ എത്തിയ ഥാറാണ് അപകടമുണ്ടാക്കിയത്.
ഥാറിനു മുന്നിൽ സഞ്ചരിച്ചിരുന്ന കാറിലേക്ക് ആദ്യം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിൽ ഇടിച്ചതിനെ തുടർന്ന് ആ കാറും തകർന്നു. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
ഥാറിലെ ഡ്രൈവർ കൊടുവള്ളി പുത്തൂർ വെണ്ണക്കാട് ഷാഹിദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വാഹനത്തിൽനിന്നും ബിയർ കാനുകൾ കണ്ടെടുത്തു.
