കാ​ർ ഡ്രൈ​വ​റെ ക​ണ്ടി​ല്ല, ഹെ​ൽ​മെ​റ്റ് തി​രി​ച്ച​റി​ഞ്ഞു; ബ​ഷീ​ർ കേ​സി​ൽ നി​ർ​ണാ​യ മൊ​ഴി

Share our post

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ നി​ർ​ണാ​യ​ക സാ​ക്ഷി​മൊ​ഴി. അ​പ​ക​ട​സ​മ​യ​ത്ത് ബ​ഷീ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ന്‍റെ ഭാ​ഗ​ങ്ങ​ളും ഹെ​ൽ​മ​റ്റും സാ​ക്ഷി കോ​ട​തി​യി​ൽ തി​രി​ച്ച​റി​ഞ്ഞു. എ​ന്നാ​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ പ്ലേ​റ്റ് തി​രി​ച്ച​റി​ഞ്ഞി​ല്ല.

അ​ത് ഏ​ത് വാ​ഹ​ന​ത്തി​ന്‍റേ​താ​ണെ​ന്ന് കൃ​ത്യ​മാ​യി അ​റി​യി​ല്ലെ​ന്നും അ​പ​ക​ടം നേ​രി​ട്ട് ക​ണ്ടി​ട്ടി​ല്ലെ​ന്നും സാ​ക്ഷി മൊ​ഴി ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം നാ​ലാം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണ് പ​ന്ത്ര​ണ്ടാം സാ​ക്ഷി​യും ഓ​ട്ടോ ഡ്രൈ​വ​റു​മാ​യ സ​ജീ​ർ മൊ​ഴി ന​ൽ​കി​യ​ത്.

അ​പ​ക​ടം ന​ട​ന്ന​തി​ന് ശേ​ഷ​മാ​ണ് താ​ൻ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ​തെ​ന്ന് സ​ജീ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. അ​തി​നാ​ൽ അ​പ​ക​ട​സ​മ​യ​ത്ത് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത് ആ​രാ​ണെ​ന്നോ അ​പ​ക​ടം എ​ങ്ങ​നെ​യാ​ണ് സം​ഭ​വി​ച്ച​തെ​ന്നോ നേ​രി​ട്ട് ക​ണ്ടി​ട്ടി​ല്ലെ​ന്നും സാ​ക്ഷി വ്യ​ക്ത​മാ​ക്കി.

കേ​സി​ൽ ഇ​തു​വ​രെ 12 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ച​തി​ൽ ഒ​ന്നാം സാ​ക്ഷി മാ​ത്ര​മാ​ണ് കൂ​റു​മാ​റി​യ​ത്. കേ​സി​ലെ ഏ​ക പ്ര​തി​യാ​യ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ​തി​രെ മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്. 2019 ഓ​ഗ​സ്റ്റ് മൂ​ന്നി​ന് പു​ല​ർ​ച്ചെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നും സു​ഹൃ​ത്ത് വ​ഫ ഫി​റോ​സും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ഇ​ടി​ച്ചാ​ണ് കെ.​എം. ബ​ഷീ​ർ മ​രി​ച്ച​ത്. കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​യി​രു​ന്ന വ​ഫ ഫി​റോ​സി​നെ കോ​ട​തി കു​റ്റ​പ​ത്ര​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!