മണ്ണാർക്കാട് നഗരസഭയിൽ എൽഡിഎഫ് – യുഡിഎഫ് അംഗങ്ങൾ തമ്മിൽ കയ്യാങ്കളി
പാലക്കാട്: മണ്ണാർക്കാട് നഗരസഭയിൽ കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടി. എൽഡിഎഫ് – യുഡിഎഫ് അംഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്. സെക്രട്ടറി അറിയാതെ കൌൺസിൽ വിളിച്ചു ചേർത്തു എന്നാരോപിച്ച് ഉദ്യോഗസ്ഥരെ എൽഡിഎഫ് അംഗങ്ങൾ തടഞ്ഞു. പിന്നാലെയാണ് ഇരു വിഭാഗവും ഏറ്റുമുട്ടിയത്. പൊലീസ് എത്തിയിട്ടും നിയന്ത്രിക്കാനായില്ല.
യുഡിഎഫ് ആണ് മണ്ണാർക്കാട് നഗരസഭ ഭരിക്കുന്നത്. യുഡിഎഫ് ഇന്നലെ കൗൺസിൽ യോഗം ഉണ്ടെന്ന് കാണിച്ച് കൗൺസിലർമാർക്ക് നോട്ടീസ് നൽകിയിരുന്നു. അത് സെക്രട്ടറി അറിയാതെയാണ് നോട്ടീസ് നൽകിയത് എന്നുള്ളതാണ് എൽഡിഎഫിന്റെ ആക്ഷേപം. അങ്ങനെയാണ് ഇന്ന് മറ്റു ജീവനക്കാർ, ഉദ്യോഗസ്ഥരൊക്കെ തന്നെ യോഗം കൂടുന്നതിനു വേണ്ടി മുൻസിപ്പാലിറ്റിയിൽ എത്തിയ സമയത്ത് എൽഡിഎഫ് അംഗങ്ങൾ ജീവനക്കാരെ തടയുന്നത്.
അതിനെ തുടർന്നാണ് പിന്നീട് യുഡിഎഫ് അംഗങ്ങൾ ഇതിൽ ഇടപെട്ട് അങ്ങനെ വലിയൊരു സംഘർഷത്തിലേക്ക് കാര്യങ്ങൾ പോയത്. ഏതായാലും ഏറ്റുമുട്ടൽ ഉണ്ടായി, പരസ്പരം വാഗ്വാദം ഉണ്ടായി, പരസ്പരം ഏറ്റുമുട്ടുന്ന സ്ഥിതിയിലേക്ക് തന്നെ കാര്യങ്ങൾ പോവുകയും ചെയ്തു. സെക്രട്ടറിയെ മാറ്റുന്നതിനു വേണ്ടി നേരത്തെ തന്നെ ഈ നഗരസഭയിൽ ചില കാര്യങ്ങളൊക്കെ തന്നെ, നീക്കുപോക്കുകളൊക്കെ തന്നെ യുഡിഎഫിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്നു. എന്നാൽ അതൊന്നും തന്നെ എൽഡിഎഫ് അംഗീകരിച്ചില്ല. അതോടൊപ്പം തന്നെ യുഡിഎഫിലെ രണ്ട് കോൺഗ്രസ് അംഗങ്ങൾ കൂടി എൽഡിഎഫിനൊപ്പം ചേർന്നുകൊണ്ടാണ് ഈ രീതിയിലുള്ള സംഘർഷത്തിലേക്ക് നയിച്ചത്.
ഏതായാലും പിന്നീട് പെട്ടെന്ന് തന്നെ പൊലീസിനെ വിവരമറിയിച്ചു. എന്നാൽ പൊലീസ് എത്തിയിട്ടും അംഗങ്ങളെ നിയന്ത്രിക്കാനായില്ല. ഏറെ നേരത്തിന് ശേഷമാണ് സ്ഥിതി ശാന്തമാക്കിയത്.
