മട്ടന്നൂർ സ്വദേശിയായ വിദ്യാർത്ഥി കണ്ണൂരിലെ ഫ്‌ളാറ്റിൽ നിന്ന് വീണ് മരിച്ചു

Share our post

മട്ടന്നൂർ: ഫ്‌ളാറ്റിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു. മട്ടന്നൂർ വായന്തോട് എൽ.ഐ.സി. ഓഫീസിന് സമീപത്തെ കെ.പി.അനീഖ്(17) ആണ് മരിച്ചത്. ഞായറാഴ്ച അർധരാത്രി കണ്ണൂർ തെക്കീബസാറിന് സമീപത്തെ ഫ്‌ളാറ്റിലാണ് അപകടമുണ്ടായത്. കണ്ണൂർ ഭവൻസ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. പിതാവ്: കെ.പി.സംപ്രത്ത്. മാതാവ്: നജില. സഹോദരൻ: കെ.പി.അസീം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹം പാലോട്ടുപള്ളി ഖബർസ്ഥാനിൽ ഖബറടക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!