പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ അഞ്ചാമനും പിടിയിൽ
കാസർകോട്: കാസർകോട് പള്ളിക്കരയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ ചെർക്കപ്പാറ അഞ്ചില്ലത്ത് വീട്ടിൽ എ.ജി ഷാഹിദിനെയാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ അഞ്ചു പ്രതികളും അറസ്റ്റിലായി. 16 കാരൻ ഉൾപ്പെടെ മൂന്നുപേർ നേരത്തെ അറസ്റ്റിലായിരുന്നു.
കോട്ടിക്കുളം, റെയിൽവെ സ്‌റ്റേഷനു സമീപത്തെ സാലി എന്ന മുഹമ്മദ് സാലിഹ് (29), പെരുമ്പള, കോളിയടുക്കത്തെ ഷെരീഫ് കടപ്പളം (40), മൈലാട്ടി, കൂട്ടപ്പുന്ന, കുറുക്കൻകുന്ന് സ്വദേശിയും തച്ചങ്ങാട് താമസക്കാരനുമായ എ. ടി മുഹമ്മദ് നൗഷാദ് (39) എന്നിവരും 16 കാരനുമാണ് നേരത്തെ പിടിയിലായത്. അഞ്ചു പേർ തന്നെ വ്യത്യസ്ത സമയങ്ങളിലായി പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ മൊഴി. അഞ്ച് പോക്സോ കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
