താമരശ്ശേരിയിൽ റിട്ട.സബ് ഇൻസ്പെക്ടർ തൂങ്ങിമരിച്ച നിലയിൽ
താമരശ്ശേരി: കാരാടിയിൽ റിട്ടയേർഡ് എസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൽപ്പറ്റ നോർത്ത് മുട്ടിൽ തൊട്ടിയിൽ ടി.എം. ജോസഫ് (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ താമരശ്ശേരി പുതിയ ബസ് സ്റ്റാൻഡിന് പിന്നിലുള്ള ആലിക്കുന്ന് വാട്ടർ ടാങ്കിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.
പറമ്പുടമയാണ് തൂങ്ങിമരിച്ച നിലയിലുള്ള മൃതദേഹം ആദ്യം കണ്ടത്. കൽപ്പറ്റ സ്വദേശിയായ ഇദ്ദേഹം എങ്ങനെ താമരശ്ശേരിയിൽ എത്തിയെന്ന കാര്യത്തിൽ വ്യക്തതയില്ല. മരിച്ച ജോസഫിന്റെ ഭാര്യ ഗ്രേസിയും റിട്ടയേർഡ് എസ്ഐ ആണ്. വിവരം അറിഞ്ഞ ഉടൻ തന്നെ താമരശ്ശേരി പോലീസ് സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. വീട്ടുകാരുമായി ബന്ധപ്പെട്ട് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക.Toll free helpline number: 1056, 0471-2552056)
