‘ഒരു കാരണവുമില്ലാതെ അത് ചെയ്യുമോ?’; ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫിനെ അറസ്റ്റ് ചെയ്തതിൽ തിരുവഞ്ചൂർ
തിരുവനന്തപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് ആയിരുന്ന ജോപ്പനെ അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട വിഷയത്തിൽ മനസ്സു തുറന്ന് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ ആഭ്യന്തരമന്ത്രിയും സ്പീക്കറുമായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ. ജോപ്പന്റെ അറസ്റ്റ് താൻ അറിഞ്ഞിരുന്നില്ല. എന്നാൽ വ്യക്തമായ കാരണം ഉള്ളതുകൊണ്ടാണ് ജോപ്പനെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി വിദേശത്ത് നിന്ന് എത്തിയ ഉടൻ തന്നെ വിമാനത്താവളത്തിൽ വെച്ച് ഇക്കാര്യം അദ്ദേഹത്തെ രണ്ട് ഡിജിപിമാർ നേരിട്ട് ചെന്ന് വിവരം ബോധിപ്പിച്ചിരുന്നു- തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
കാരണമുള്ളത് കൊണ്ടാണ് അറസ്റ്റ് ചെയ്തതെന്ന് ഇപ്പോഴും ഞാൻ പറയുന്നു. സംഭവം കഴിഞ്ഞ് ഒരു ദശാബ്ദത്തിന് ശേഷം അക്കാര്യത്തിൽ എന്തെങ്കിലും പറയുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
