ഇ​റ​ങ്ങ​രു​തേ… ക​ലി​പ്പി​ലാ​ണ് ക​ട​ൽ

Share our post

ക​ണ്ണൂ​ർ: “ഞ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സ​മ​ല്ലേ ക​ട​ലി​ൽ ഇ​റ​ങ്ങി​യ​ത്. അ​പ്പോ​ഴൊ​ന്നും സം​ഭ​വി​ച്ചി​ല്ല​ല്ലോ. പി​ന്നെ നി​ങ്ങ​ൾ​ക്കെ​ന്താ കു​ഴ​പ്പം…’ പ​യ്യാ​ന്പ​ലം ബീ​ച്ചി​ൽ ക​ട​ലി​ൽ ഇ​റ​ങ്ങ​ണ​മെ​ന്ന് വാ​ശി​പി​ടി​ച്ച യു​വാ​ക്ക​ളി​ൽ ഒ​രാ​ൾ ലൈ​ഫ് ഗാ​ർ​ഡി​ന് നേ​ർ​ക്ക് ത​ട്ടി​ക്ക​യ​റി. പ​യ്യാ​ന്പ​ല​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച​തോ​ടെ ഇ​തൊ​രു പ​തി​വു​കാ​ഴ്ച​യാ​ണ്. ത​ങ്ങ​ളു​ടെ സു​ര​ക്ഷ​യെ ക​രു​തി​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ളെ​ന്നു​പോ​ലും ഓ​ർ​ക്കാ​തെ പ​ല​രും ലൈ​ഫ് ഗാ​ർ​ഡു​ക​ളു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് ക​ട​ലി​ലി​റ​ങ്ങു​ക​യും ത​ട​യാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ ത​ട്ടി​ക്ക​യ​റു​ക​യു​മാ​ണ്.

അ​ടു​ത്തി​ടെ ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് എ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി പ​യ്യാ​ന്പ​ല​ത്ത് മു​ങ്ങി​മ​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ടൂ​റി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ​യും കോ​സ്റ്റ​ൽ പോ​ലീ​സി​ന്‍റെ​യും നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​പ്പോ​ൾ കാ​ല​വ​ർ​ഷം ശ​ക്ത​മാ​കു​ക​യും ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​വു​ക​യും ചെ​യ്ത​തോ​ടെ ക​ർ​ശ​ന​മാ​ക്കി. ക​ണ്ണൂ​രി​ലെ മ​റ്റ് ബീ​ച്ചു​ക​ളെ അ​പേ​ക്ഷി​ച്ച് പ​യ്യാ​ന്പ​ല​ത്ത് തീ​ര​ത്തോ​ട് ചേ​ർ​ന്നു​ത​ന്നെ ക​ട​ലി​ന് കൂ​ടു​ത​ൽ ആ​ഴ​മു​ണ്ട്. മ​ൺ​സൂ​ൺ കാ​ല​ത്ത് ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കു​മു​ണ്ട്. ചി​ല​ർ മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച് ആ​ഴ​മു​ള്ള ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് നീ​ന്താ​ൻ പോ​കു​ന്ന​തും അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി ലൈ​ഫ് ഗാ​ർ​ഡ് ചാ​ൾ​സ​ൺ ഏ​ഴി​മ​ല പ​റ​യു​ന്നു.

ബീ​ച്ചി​ൽ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ അ​പ​ക​ട മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ചു​വ​ന്ന പ​താ​ക​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​തൊ​ക്കെ അ​വ​ഗ​ണി​ച്ചാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ളും നാ​ട്ടു​കാ​രും ക​ട​ലി​ൽ ഇ​റ​ങ്ങു​ന്ന​ത്. 400 മീ​റ്റ​റോ​ളം ഭാ​ഗ​ത്ത് ഇ​ത്ത​ര​ത്തി​ൽ ചു​വ​ന്ന കൊ​ടി​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മെ ക​യ​ർ​കെ​ട്ടി സ​ന്ദ​ർ​ശ​ക​ർ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ആ​ലോ​ച​ന​യു​മു​ണ്ട്. വെ​ള്ളം അ​ടി​ച്ചു​ക​യ​റു​ന്ന തീ​ര​ത്തോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്ത് ക​യ​ർ​കെ​ട്ടി ആ​ളു​ക​ളെ നി​യ​ന്ത്രി​ക്കാ​നാ​ണ് ആ​ലോ​ച​ന. കോ​വ​ളം പോ​ലു​ള്ള ബീ​ച്ചു​ക​ളി​ൽ ക​യ​ർ​കെ​ട്ടി ആ​ളു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​റു​ണ്ട്. എ​ന്നാ​ൽ, വ്യാ​പ്തി കൂ​ടു​ത​ലാ​യ​തി​നാ​ൽ പ​യ്യാ​ന്പ​ല​ത്ത് ഇ​തു​വ​രെ ക​യ​ർ​വേ​ലി കെ​ട്ടി​യി​രു​ന്നി​ല്ല.

സാ​ധാ​ര​ണ മേ​യ് മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ പ​യ്യാ​ന്പ​ല​ത്ത് ക​ട​ലി​ൽ ഇ​റ​ങ്ങു​ന്ന​തി​ന് നി​യ​ന്ത്ര​ണ​മു​ണ്ട്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം അ​നു​സ​രി​ച്ച് ഇ​തി​ൽ ചി​ല​പ്പോ​ൾ മാ​റ്റ​ങ്ങ​ളു​ണ്ടാ​കും. കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​ന് ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ പ്രി​യ​പ്പെ​ട്ട ഇ​ട​മാ​യി പ​യ്യാ​ന്പ​ലം ബീ​ച്ച് മാ​റി​യി​ട്ടു​ണ്ട്. മേ​യ്, ജൂ​ൺ മാ​സ​ങ്ങ​ളി​ലു​ള്ള തീ​ർ​ഥാ​ട​ക​പ്ര​വാ​ഹം വ​രും വ​ർ‌​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വെ​ല്ലു​വി​ളി​യാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!