ക​ണ്ണൂ​രി​ൽ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച സം​ഭ​വം; അ​ധ്യാ​പ​ക​ന് സ​സ്പെ​ൻ​ഷ​ൻ

Share our post

ക​ണ്ണൂ​ർ: ഇ​രി​ക്കൂ​റി​ൽ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​ന് സ​സ്പെ​ൻ​ഷ​ൻ. പ​ട്ടാ​നൂ​ർ യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ വി​പി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ൽ മ​ട്ട​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ന​ട​പ​ടി. പ​ട്ടാ​ന്നൂ​ർ യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഈ ​മാ​സം 16 നാ​ണ് സം​ഭ​വം. ബോ​ർ​ഡി​ൽ എ​ഴു​തി​യ​ത് പ​ക​ർ​ത്തി എ​ഴു​താ​ൻ വൈ​കി​യ​തി​ന് അ​ധ്യാ​പ​ക​ൻ കൈ ​കൊ​ണ്ട് കു​ട്ടി​യു​ടെ മു​തു​ക് ഭാ​ഗ​ത്ത് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

പു​റം​വേ​ദ​ന​യെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ വീ​ട്ടി​ലെ​ത്തി കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്തു. ബു​ധ​നാ​ഴ്ച​യാ​ണ് കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!