പിഴത്തുക കൂടി വരുന്നത് അറിഞ്ഞില്ല, സീറ്റ് ബെൽറ്റിന്റെ പിഴ 18,000 രൂപ; ഒന്നിച്ചടയ്ക്കാൻ നിർദേശം

Share our post

കോഴിക്കോട്: സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴസംഖ്യ 18,000 രൂപ ഒന്നിച്ചടയ്ക്കാൻ ഡ്രൈവറായിരുന്ന അറുപതുകാരന് നിർദേശം. എ.ഐ. ക്യാമറ മുഖേനയുള്ള പിഴത്തുകയാണിത്. 500 രൂപവീതം 36 പ്രാവശ്യമായാണ് പിഴത്തുകയുണ്ടായത്. റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ ഇ-ചെലാൻ വഴിയുള്ള ഈ പിഴത്തുക കോഴിക്കോട് ആർ.ടി.ഒ. മുഖേന അടയ്ക്കാനാണ് നിർദേശം.

മൂന്നുവർഷത്തെ പിഴത്തുക ഒന്നിച്ചടയ്ക്കാൻ നിർവാഹമില്ലെന്നാണ് അർബുദരോഗികൂടിയായ ഫാറൂഖ് കോളേജ് സ്വദേശി കാരാട്പറമ്പ് പന്നിക്കോട്ടിൽ പി.കെ. ജയൻ പറയുന്നത്. മുൻപ് യാതൊരു അറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ലെന്നും ഈ മാസമാണ് ഇത്തരമൊരു അറിയിപ്പ് ലഭിക്കുന്നതെന്നും ജയൻ പറഞ്ഞു.

സ്വകാര്യ വാഹനത്തിൽ തുടർചികിത്സയ്ക്കായി പതിവായി ആശുപത്രിയിൽ പോകുന്നതിനിടയിലാണ് ഈ പിഴത്തുക ഉണ്ടായത്. ഒരു വരുമാനവുമില്ലാത്ത താൻ കഴിഞ്ഞ 10 വർഷമായി ജോലിയില്ലാത്ത വ്യക്തിയാണെന്നും പിഴത്തുകയിൽ ഇളവ് വേണമെന്നാണ് ഇയാളുടെ ആവശ്യം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!