ഭാ​ര്യ സ്വ​ന്തം വീ​ട്ടി​ൽ പോ​യ​ത് ഇ​ഷ്ട​മാ​യി​ല്ല, ഭാ​ര്യ ഉ​ൾ​പ്പ​ടെ നാ​ലു​പേ​രെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് യു​വാ​വ്

Share our post

പാ​ല​ക്കാ​ട്: ഭാ​ര്യ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​യ​തി​ൽ പ്ര​കോ​പി​ത​നാ​യ യു​വാ​വ് ഭാ​ര്യ ഉ​ൾ​പ്പ​ടെ നാ​ലു​പേ​രെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ല​ത്തി​ന് സ​മീ​പം മ​യി​ലും​പു​റ​ത്ത് ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം.

കു​ടും​ബ വീ​ട്ടി​ലെ സ​ർ​പ്പ​കാ​വി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ര​ണ്ട് ദി​വ​സം മു​ൻ​പാ​ണ് അ​നി​ൽ കു​മാ​റി​ന്‍റെ ഭാ​ര്യ പ​ത്മ​ജ സ്വ​ന്തം വീ​ട്ടി​ൽ പോ​യ​ത്. പ​ത്മ​ജ വീ​ട്ടി​ൽ പോ​കു​ന്ന​ത് അ​നി​ൽ കു​മാ​റി​ന് ഇ​ഷ്ട​മി​ല്ലാ​യി​രു​ന്നു.

അ​നി​ൽ കു​മാ​റി​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ​യാ​ണ് പ​ത്മ​ജ വീ​ട്ടി​ൽ പോ​യ​ത്. പ​രി​പാ​ടി ന​ട​ക്കു​ന്ന​തി​നി​ടെ അ​നി​ൽ കു​മാ​ർ ആ​യു​ധ​വു​മാ​യി വീ​ട്ടി​ലെ​ത്തി. ഈ ​സ​മ​യം പ​ത്മ​ജ വ​സ്ത്രം മാ​റാ​ൻ വീ​ട്ടി​ലെ മു​റി​യി​ലേ​ക്ക് പോ​യി​രു​ന്നു.

വീ​ട്ടി​ലെ​ത്തി​യ അ​നി​ൽ കു​മാ​ർ പ​ത്മ​ജ​യെ ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ച്ചു. ഇ​തു​ക​ണ്ട് ത​ട​യാ​ൻ ശ്ര​മി​ച്ച സ​ച്ചി​നെ​യും അ​നി​ൽ കു​മാ​ർ ആ​ക്ര​മി​ച്ചു. സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട ചെ​റി​യ​ച്ഛ​ൻ മോ​ഹ​ൻ കു​മാ​റി​ന്‍റെ ക​ഴു​ത്തി​ലും നെ​ഞ്ചി​ലും മു​തു​കി​ലും അ​നി​ൽ കു​മാ​ർ കു​ത്തി. ഇ​വ​രു​ടെ ബ​ന്ധു വി​ഷ്ണു ജി​ത്തി​നെ​യും അ​നി​ൽ കു​മാ​ർ ആ​ക്ര​മി​ച്ചു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് അ​നി​ൽ​കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ൾ​ക്കെ​തി​രെ കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!