സ്‌റ്റോപ്പ് ഇല്ലാത്തിടത്ത് ബസ് നിർത്തണമെന്ന് യുവതി, നിരാകരിച്ചതോടെ കെഎസ്ആർടിസി -യുടെ ചില്ല് അടിച്ചുതകർത്തു
കോഴിക്കോട്: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് നിർത്തണമെന്ന് ആവശ്യപ്പെട്ട യുവതി, അതിന് തയ്യാറാകാത്തതിൽ പ്രകോപിതയായി കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ചുതകർത്തു. സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസാണ് അടിച്ചുപൊട്ടിച്ചത്.
കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തെ സ്റ്റോപ്പിൽ ബസ് നിർത്തണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാൽ ഇവിടെ സ്റ്റോപ്പില്ലാത്തതിനാൽ ബസ് നിർത്താൻ കഴിയില്ലെന്ന് ഡ്രൈവറും കണ്ടക്ടറും പറഞ്ഞതോടെ യുവതി ബഹളമുണ്ടാക്കി. ഡ്രൈവറുടെയും കണ്ടക്ടറുടെയും വിഡിയോയും യുവതി ചിത്രീകരിക്കുന്നുണ്ടായിരുന്നു.
