‘സീനിയോറിറ്റി പരിഗണിച്ചില്ല’; ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ച് ചെന്നിത്തല

Share our post

തിരുവനന്തപുരം: മുഖ്യമന്ത്രിയായി തന്നെ പരിഗണിക്കാത്തതിൽ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല. സീനിയോറിറ്റി പരിഗണിച്ചില്ലെന്ന് ഹൈക്കമാൻഡിനെ അറിയിച്ചു. ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടിൽ നിന്നും മടങ്ങി.

എംഎൽഎമാരുടെ യോഗത്തിൽ പങ്കെടുക്കുമോയെന്ന കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുകയാണ്. അതിനിടെ കെ.സി വേണുഗോപാലിനെ കാണാൻ കെ . സുധാകരൻ ഉടനെത്തും. കെ.സിയുടെ ഡൽഹി വസതിയിലാണ് കുടിക്കാഴ്ച.

മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ജനാധിപത്യ ധ്വംസനമാണ് നടന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായര്‍ പ്രതികരിച്ചു. കോൺഗ്രസ് ലീഗിന് കീഴടങ്ങിയെന്നും കീഴ്‍വഴക്കങ്ങൾ പാലിച്ചില്ലെന്നും ആരോപിച്ചു. മാനദണ്ഡങ്ങൾ വെച്ച് നോക്കുമ്പോൾ രമേശ്‌ ചെന്നിത്തല യാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനഹിതം മാനിച്ചുകൊണ്ടുള്ള തീരുമാനമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. എല്ലാ കോൺഗ്രസ് നേതാക്കളും തീരുമാനം അംഗീകരിക്കും . ഇടുക്കിക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടും എന്ന് വിശ്വാസം. ഇടുക്കിയിൽ നിന്ന് കോൺഗ്രസ് മന്ത്രി വേണമെന്നത് തന്റെയും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!