വ്യാപക പ്രതിഷേധം; വിജയ്യുടെ ജ്യോത്സ്യന്റെ നിയമനം റദ്ദാക്കി
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി നിയമനം റദ്ദാക്കി. ജ്യോത്സ്യൻ റിക്കി റഥൻ പണ്ഡിറ്റ് വെട്രിവേലിനെ നിയമിച്ച ഉത്തരവാണ് റദ്ദാക്കിയത്.
നിയമനത്തിനെതിരെ ഇന്ന് സഭയിൽ വലിയ വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് നടപടി. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയിട്ടാണ് അദ്ദേഹത്തെ നിയമിച്ചിരുന്നത്. തമിഴ്നാട് സർക്കാർ ഇന്നലെയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്.
വിജയ്യുടെ ജ്യോതിഷിയായി അറിയപ്പെടുന്ന വെട്രിവേലിനെ നേരത്തെ ടിവികെയുടെ വക്താക്കളിൽ ഒരാളായി നിയമിച്ചിരുന്നു.ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവ് പ്രകാരം, ചുമതലയേൽക്കുന്ന തീയതി മുതൽ റിക്കി വെട്രിവേൽ മുഖ്യമന്ത്രിയുടെ ഒഎസ്ഡി (പൊളിറ്റിക്കൽ) ആയി നിയമിതനായി. അദ്ദേഹത്തിന്റെ സേവന നിബന്ധനകളും വ്യവസ്ഥകളും പിന്നീട് പ്രത്യേകം അറിയിക്കുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.
