വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണം; ശയനപ്രദക്ഷിണം നടത്തി കോൺഗ്രസ് പ്രവർത്തകൻ
കണ്ണൂർ: വി.ഡി. സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് ഇരിട്ടിയിൽ കോൺഗ്രസ് പ്രവർത്തകന്റെ ശയനപ്രദക്ഷിണം. മാടത്തി സ്വദേശി പി.വി. രാജൻ ആണ് ടൗണിൽ ശയനപ്രദക്ഷിണം നടത്തിയത്. ഇരിട്ടി ബ്ലോക്ക് ഓഫിസിനു മുന്നിലുള്ള റോഡിൽ ഇന്ന് ഉച്ചയോടെ ആയിരുന്നു പരിപാടി. പട നയിച്ചവൻ നാട് നയിക്കട്ടെ എന്ന പ്ലക്കാഡ് പിടിച്ചായിരുന്നു രാജന്റെ ശയപ്രദക്ഷിണം.
അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വി.ഡി. സതീശൻ അനുകൂലികൾ തെരുവിലിറങ്ങി. പ്രിയ നേതാവിന്റെ ചിത്രങ്ങളുമേന്തിയാണ് പലയിടങ്ങളിലും പ്രകടനങ്ങൾ നടക്കുന്നത്.
