വി.​ഡി. സ​തീ​ശ​നാ​യി ഇരിട്ടിയിൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​ക​ട​നം

Share our post

ഇ​രി​ട്ടി: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ മ​ണ്ഡ​ല​ത്തി​ൽ വി.​ഡി. സ​തീ​ശ​നാ​യി യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​ക​ട​നം. പ​ടം ന​യി​ച്ച​വ​ൻ കേ​ര​ളം ന​യി​ക്ക​ട്ടെ എ​ന്നെ​ഴു​തി ഉ​മ്മ​ൻ​ചാ​ണ്ടി​യും വി.​ഡി. സ​തീ​ശ​നും ഒ​രു​മി​ച്ചു​ള്ള പോ​സ്റ്റു​ക​ൾ ഉ​യ​ർ​ത്തി​യാ​ണ്പ്ര​ക​ട​നം ന​ട​ത്തി​യ​ത്. യു​ഡി​എ​ഫ് സി​ന്ദാ​ബാ​ദ്, വി.​ഡി. സ​തീ​ശ​ൻ സി​ന്ദാ​ബാ​ദ് എ​ന്ന മു​ദ്രാ​വാ​ക്യം ഉ​ട​നീ​ളം മു​ഴ​ക്കി​യാ​യി​രു​ന്നു പ്ര​ക​ട​നം. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ക​ട​നം സം​ബ​ന്ധി​ച്ചു പ്ര​ചാ​ര​ണം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സം​ഘാ​ട​ക​ർ ആ​രെ​ന്നു വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല.

വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്ന ശേ​ഷ​മാ​യി​രു​ന്നു കോ​ൺ​ഗ്ര​സ്, ലീ​ഗ് പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​ക​ട​നം. സ​ണ്ണി ജോ​സ​ഫി​ന്‍റെ വി​ജ​യ​ത്തി​നു​വേ​ണ്ടി അ​ക്ഷീ​ണം പ്ര​വ​ർ​ത്തി​ച്ച​വ​രാ​ണു ത​ങ്ങ​ളെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സ​ണ്ണി ജോ​സ​ഫി​ൽ​നി​ന്ന് വി.​ഡി. സ​തീ​ശ​ന് അ​നു​കൂ​ല​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നും സ​ണ്ണി ജോ​സ​ഫി​നു കൂ​ടി മു​ദ്രാ​വാ​ക്യം വി​ളി​ച്ച പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. വി.​ഡി. സ​തീ​ശ​നെ ത​ഴ​യു​ന്ന സ​മീ​പ​നം ഉ​ണ്ടാ​യാ​ൽ സ​തീ​ശ​നാ​യി തെ​രു​വി​ലി​റ​ങ്ങു​മെ​ന്നും പ്ര​വ​ർ​ത്ത​ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കോ​ൺ​ഗ്ര​സ് മു​ൻ അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ൻ പൈ​മ്പ​ള്ളി​ക്കു​ന്നേ​ൽ, മു​സ്‌​ലിം ലീ​ഗ് ഇ​രി​ട്ടി ടൗ​ൺ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ത​റാ​ൽ ഈ​സ, യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ശ്രീ​കാ​ന്ത്, അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തം​ഗം ഷി​ബോ കൊ​ച്ചു​വേ​ലി​ക്ക​കം, മു​ൻ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ലി​യ​തൊ​ട്ടി, മു​ൻ പ​ഞ്ചാ​യ​ത്ത് സ്‌​ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഐ​സ​ക് ജോ​സ​ഫ്, നേ​താ​ക്ക​ളാ​യ ഷൈ​ജ​ൻ ജേ​ക്ക​ബ്, വി. ​രാ​ജു, നാ​സ​ർ ചാ​ത്തോ​ത്ത്, ജാ​ൻ​സ​ൺ മ​ണി​മ​ല​നി​ര​പ്പേ​ൽ, സ​ജി മ​ച്ചി​ത്താ​നി, സു​നി​ൽ ചെ​റു​കാ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ആ​ന​പ്പ​ന്തി​യി​ൽ വി.​ഡി. സ​തീ​ശ​നാ​യി ബോ​ർ​ഡും ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.

പ്ര​ക​ട​നം പ​ഴ​യ സ്റ്റാ​ൻ​ഡ് ജം​ഗ്ഷ​നി​ൽ അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ മു​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ർ​ഗീ​സ് ചാ​ന​ലു​ക​ളോ​ട് സ​ണ്ണി ജോ​സ​ഫി​നെ​തി​രെ പ്ര​തി​ക​രി​ക്കാ​ൻ ശ്ര​മി​ച്ച​ത് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ പ്ര​കോ​പി​ത​രാ​ക്കി.

സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ​യും ഉ​ട​ലെ​ടു​ത്തു. തോ​മ​സ് വ​ർ​ഗീ​സി​നും പ്ര​തി​ക​ര​ണ​മെ​ടു​ക്കു​ന്ന ചാ​ന​ലു​ക​ൾ​ക്ക് എ​തി​രെ​യും പ്ര​വ​ർ​ത്ത​ക​ർ തി​രി​ഞ്ഞ​തോ​ടെ നേ​താ​ക്ക​ൾ ഇ​ട​പെ​ട്ടാ​ണ് ഇ​വ​രെ ശാ​ന്ത​രാ​ക്കി​യ​ത്. ഇ​തി​നി​ടെ തോ​മ​സ് വ​ർ​ഗീ​സ് സ്‌​ഥ​ല​ത്തു​നി​ന്നു മാ​റി​യ​തി​നാ​ലാ​ണ് കൂ​ടു​ത​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രു​ന്ന​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!