ധ​ന​കാ​ര്യ സ്ഥാ​പ​നം വീ​ട് ജ​പ്തി ചെ​യ്തു; കി​ട​പ്പാ​ട​മി​ല്ലാ​തെ അ​ഞ്ചം​ഗ പ​ട്ടി​ക​വ​ർ​ഗ കു​ടും​ബം

Share our post

ചി​റ്റാ​രി​ക്കാ​ൽ: വാ​യ്പാ കു​ടി​ശി​ക​യു​ടെ പേ​രി​ൽ ധ​ന​കാ​ര്യ സ്ഥാ​പ​നം കോ​ട​തി ഉ​ത്ത​ര​വ് വാ​ങ്ങി വീ​ട് ജ​പ്തി ചെ​യ്ത​തി​നെ തു​ട​ർ​ന്ന് അ​ഞ്ചം​ഗ പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ത്തി​ന് കി​ട​പ്പാ​ട​മി​ല്ലാ​താ​യി. ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ൽ ക​ടു​മേ​നി കോ​ട്ട​ക്കു​ന്ന് ഉ​ന്ന​തി​യി​ലെ പാ​പ്പി​നി​വീ​ട്ടി​ൽ സി​ന്ധു​വും മൂ​ന്നു പെ​ൺ​മ​ക്ക​ളും 79 വ​യ​സു​ള്ള പി​താ​വു​മാ​ണ് ജ​പ്തി ചെ​യ്ത വീ​ടി​ന്‍റെ വ​രാ​ന്ത​യി​ലി​രു​ന്ന് രാ​ത്രി​കാ​ലം ത​ള്ളി​നീ​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​യ​ത്.

സി​ന്ധു​വി​ന്‍റെ ഭ​ർ​ത്താ​വും വീ​ടി​ന്‍റെ​യും സ്ഥ​ല​ത്തി​ന്‍റെ​യും ഉ​ട​മ​യു​മാ​യ കെ.​ഡി. ജ​യ​ൻ 2018 ൽ ​വെ​ള്ള​രി​ക്കു​ണ്ട് മ​ഹീ​ന്ദ്ര ഹോം ​ഫി​നാ​ൻ​സി​ൽ നി​ന്ന് ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ​യെ​ടു​ത്തി​രു​ന്നു. ഇ​തി​ൽ അ​ര​ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് തി​രി​ച്ച​ട​ച്ച​ത്. പി​ന്നീ​ട് ജോ​ലി ആ​വ​ശ്യ​ത്തി​നാ​യി വീ​ടു​വി​ട്ട ജ​യ​ൻ ഇ​പ്പോ​ൾ എ​വി​ടെ​യാ​ണെ​ന്നു​പോ​ലും വ്യ​ക്ത​മ​ല്ല. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ഹീ​ന്ദ്ര ഹോം ​ഫി​നാ​ൻ​സ് അ​ധി​കൃ​ത​ർ കാ​സ​ർ​ഗോ​ഡ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്ത് ജ​പ്തി ഉ​ത്ത​ര​വ് വാ​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച താ​ൻ കൂ​ലി​വേ​ല​യ്ക്കു പോ​യ സ​മ​യ​ത്താ​ണ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്നു മ​ക്ക​ളെ​യും വ​യോ​ധി​ക​നാ​യ പി​താ​വി​നെ​യും പു​റ​ത്താ​ക്കി കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം വീ​ട് പൂ​ട്ടി സീ​ൽ ചെ​യ്ത​തെ​ന്ന് സി​ന്ധു പ​റ​ഞ്ഞു.
ഇ​തി​നു ശേ​ഷം ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​മാ​യി ഈ ​വീ​ടി​ന്‍റെ വ​രാ​ന്ത​യി​ലാ​ണ് ഈ ​കു​ടും​ബം ക​ഴി​യു​ന്ന​ത്. പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ‌​ക്കും ഭ​ക്ഷ​ണ​ത്തി​നും അ​ടു​ത്തു​ള്ള വീ​ട്ടു​കാ​രെ ആ​ശ്ര​യി​ക്കു​ക​യാ​ണ്.

ആ​കെ​യു​ള്ള കി​ട​പ്പാ​ടം ജ​പ്തി ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്ന് പ​ല​ത​വ​ണ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടും സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ അ​ത് പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വാ​യ്പാ തു​ക​യി​ൽ അ​വ​ശേ​ഷി​ച്ചി​രു​ന്ന ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ പ​ലി​ശ​യും പി​ഴ​പ്പ​ലി​ശ​യും ചേ​ർ​ന്ന് ഇ​വ​രു​ടെ ക​ട​ബാ​ധ്യ​ത ഇ​പ്പോ​ൾ 5,39,000 രൂ​പ​യാ​ണെ​ന്നാ​ണ് ധ​ന​കാ​ര്യ സ്ഥാ​പ​നം പ​റ​യു​ന്ന​ത്. ഇ​ത്ര​യും തു​ക ഇ​നി എ​വി​ടെ​നി​ന്ന് ക​ണ്ടെ​ത്തു​മെ​ന്ന കാ​ര്യ​ത്തി​ൽ സി​ന്ധു​വി​ന് ഒ​രു രൂ​പ​വു​മി​ല്ല.

ഭ​ർ​ത്താ​വ് ജ​യ​ൻ എ​വി​ടെ​യാ​ണെ​ന്നും അ​റി​യി​ല്ല. വീ​ട് ലേ​ലം​ചെ​യ്ത് ഈ ​കു​ടും​ബ​ത്തെ പെ​രു​വ​ഴി​യി​ലേ​ക്ക് ഇ​റ​ക്കി​വി​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​രും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!