ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ അ​ന​ധി​കൃ​ത മ​ണ്ണ് ഖ​ന​ന​മെ​ന്ന് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്ത​ൽ

Share our post

ക​ണ്ണൂ​ർ: ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യ തോ​തി​ൽ അ​ന​ധി​കൃ​ത മ​ണ്ണ് ഖ​ന​നം ന​ട​ത്തി​യ​താ​യി വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി. ഖ​ന​ന​ത്തി​ന് ഒ​ത്താ​ശ ചെ​യ്ത​വ​ർ മ​ണ്ണ് മാ​ഫി​യ​ക​ളി​ൽ നി​ന്ന് പാ​രി​തോ​ഷി​കം ഉ​ൾ​പ്പ​ടെ​യു​ള്ള​വ സ്വീ​ക​രി​ച്ച​താ​യും വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ണ​ത്തി​ൽ തെ​ളി​ഞ്ഞി​ട്ടു​ണ്ട്. ഇ​രി​ട്ടി ന​ഗ​ര​സ​ഭ, കു​റു​മാ​ത്തൂ​ർ, ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. കു​ന്നു​ക​ൾ ഇ​ടി​ച്ചു​നി​ര​ത്തി​യ മ​ണ്ണ് ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നു​ൾ​പ്പ​ടെ​യാ​ണ് ഉ​പ​യോ​ഗി​ച്ച​ത്.

ഇ​രി​ട്ടി അ​ത്തി​ത്ത​ട്ടി​ലെ ഒ​രാ​ളു​ടെ സ്ഥ​ല​ത്തെ മ​ണ്ണ് ഖ​ന​ന​ത്തി​ന് പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​തി​ന് ന​ഗ​ര​സ​ഭ​യി​ലെ സീ​നി​യ​ർ ക്ല​ർ​ക്ക് 5000 രൂ​പ ഗൂ​ഗി​ൾ പേ ​വ​ഴി കൈ​ക്കൂ​ലി സ്വീ​ക​രി​ച്ച​താ​യി വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി. ജീ​വ​ന​ക്കാ​ര​ന്‍റെ ഫോ​ൺ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം തെ​ളി​ഞ്ഞ​ത്. പെ​ർ​മി​റ്റ് അ​നു​വ​ദി​ച്ച ദി​വ​സം ഷം​സു​ദ്ദീ​ൻ എ​ന്ന​യാ​ളി​ൽ നി​ന്നാ​ണ് ഡി​ജി​റ്റ​ൽ ഇ​ട​പാ​ട് വ​ഴി കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്.

ഇ​രി​ട്ടി മ​യി​ലാ​ടും​പാ​റ​യി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് നി​ന്ന് അ​ന​ധി​കൃ​ത​മാ​യി മ​ണ്ണ് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച മ​ണ്ണു​മാ​ന്തി യ​ന്ത്രം, ടി​പ്പ​ർ എ​ന്നി​വ പി​ടി​കൂ​ടി. വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി​ഴ ചു​മ​ത്തി പോ​ലീ​സി​ന് കൈ​മാ​റി. ചാ​വ​ശേ​രി വി​ല്ലേ​ജി​ലെ വ​ളോ​ര​യി​ൽ മൂ​ന്നി​ട​ങ്ങ​ളി​ൽ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി ഖ​ന​നം ന​ട​ത്തി​യ​ത് ക​ണ്ടെ​ത്തി വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി. വി​ല്ലേ​ജ് ഓ​ഫീ​സ​ർ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. അ​ന​ധി​കൃ​ത​മാ​യി ചെ​ങ്ക​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ര​ണ്ട് മി​നി​ലോ​റി​ക​ളും പി​ടി​കൂ​ടി. ഇ​വ കീ​ഴൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് കൈ​മാ​റി.

കു​റു​മാ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്ന​ര ഏ​ക്ക​ർ സ്ഥ​ല​ത്ത് നി​ർ​മി​ക്കു​ന്ന പ്രോ​ജ​ക്ടി​നാ​യി എ​ടു​ത്ത സ്ഥ​ല​ത്ത് മ​ണ്ണ് ഖ​ന​ന​ത്തി​ന് പാ​സ് എ​ടു​ത്തെ​ങ്കി​ലും മ​ണ്ണ് നീ​ക്കം ചെ​യ്യു​ക​യോ കെ​ട്ടി​ടം പ​ണി തു​ട​ങ്ങു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. പ​ന​ക്കാ​ട്, ക​രി​മ്പം ആ​ന​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് പെ​ർ​മി​റ്റു​ക​ൾ​ക്ക് വി​രു​ദ്ധ​മാ​യി മ​ണ്ണ് ക​ട​ത്തി​യ​താ​യു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് സ​മ​ർ​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് 35 ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി. ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ൽ വ​ള​ക്കൈ, ചു​ഴ​ലി, പ​രി​പ്പാ​യി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി അ​ഞ്ചി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പെ​ർ​മി​റ്റ് കാ​ലാ​വ​ധി പി​ന്നി​ട്ടി​ട്ടും ഒ​രു സ്ഥ​ല​ത്തു മാ​ത്ര​മാ​ണ് കെ​ട്ടി​ടം പ​ണി തു​ട​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ലും വി​ല്ലേ​ജ് ഓ​ഫീ​സ​ർ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

പ​രി​ശോ​ധ​ന​ക്ക് വി​ജി​ല​ൻ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി. ​സു​നി​ൽ​കു​മാ​ർ, പി.​എ. ബി​നു മോ​ഹ​ൻ, എ​സ്ഐ​മാ​രാ​യ ഇ.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​രാ​ജേ​ഷ്, ആ​ർ. പ്ര​വീ​ൺ, എ​എ​സ്ഐ​മാ​രാ​യ ഇ.​കെ. രാ​ജേ​ഷ്, ശ്രീ​ജി​ത്ത്, സ​ജി​ത്ത്, സീ​നി​യ​ർ സി​പി​ഒ മാ​രാ​യ കെ. ​സ​ജി​ത്ത്, മു​കേ​ഷ് എ​ന്നി​വ​രും റ​വ​ന്യു, ത​ദ്ദേ​ശ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!