കോ​ഴി​ക്ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ

Share our post

കേ​ള​കം: ദി​വ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ കോ​ഴി​വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞ​ത് കോ​ഴി​ക്ക​ർ​ഷ​ക​രെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം​വ​രെ 160 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന കോ​ഴി​യു​ടെ മാ​ർ​ക്ക​റ്റ് 120നും 130​നും ഇ​ട​യി​ലേ​ക്ക് താ​ഴ്ന്നു.

മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ർ ക​ർ​ഷ​ക​രി​ൽ നി​ന്ന് കി​ലോ​യ്ക്ക് 90-95 രൂ​പ​യ്ക്കാ​ണ് കോ​ഴി​ക​ളെ വാ​ങ്ങു​ന്ന​ത്. 60 രൂ​പ നി​ര​ക്കി​ൽ ക​ർ​ഷ​ക​ർ വാ​ങ്ങി വ​ള​ർ​ത്തി വ​ലു​താ​ക്കി​യ കോ​ഴി​ക​ളെ 90 രൂ​പ​യ്ക്ക് വി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടാ​ണ് ക​ർ​ഷ​ർ നേ​രി​ടു​ന്ന​ത്.

കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വാ​ങ്ങി 45 ദി​വ​സം വ​ള​ർ​ത്തി വി​ല്പ​ന​യ്ക്കാ​യി ത​യാ​റാ​ക്കു​ന്പോ​ൾ ത​ന്നെ ഒ​രു​കി​ലോ കോ​ഴി​ക്ക് ശ​രാ​ശ​രി 110 രൂ​പ​യോ​ളം ചെ​ല​വ് വ​രു​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. വി​ല​യി​ടി​ഞ്ഞ​തോ​ടെ മു​ത​ൽ മു​ട​ക്ക് പോ​ലും ല​ഭി​ക്കാ​തെ ന​ഷ്ട​ത്തി​ലാ​ണ് വി​ല്പ​ന ന​ട​ത്തേ​ണ്ടി വ​രു​ന്ന​ത്.

കോ​ഴി​ത്തീ​റ്റ, വൈ​ദ്യു​തി, വെ​ള്ളം, വാ​ക്സി​നേ​ഷ​ൻ, ത​റ​യി​ൽ വി​രി​ക്കു​ന്ന അ​റ​ക്ക​പ്പൊ​ടി തു​ട​ങ്ങി​യ എ​ല്ലാ​ത്തി​നും വി​ല കൂ​ടു​ന്പോ​ഴും കോ​ഴി​ക്ക് വി​ല കി​ട്ടു​ന്നി​ല്ല. ഒ​രു​ചാ​ക്ക് അ​റ​ക്ക​പ്പൊ​ടി​ക്ക് നേ​ര​ത്തെ മ​ര​മി​ല്ലി​ൽ 85 രൂ​പ​യാ​യി​രു​ന്നു ഈ​ടാ​ക്കി​യ​തെ​ങ്കി​ൽ ഇ​പ്പോ​ൾ 130 രൂ​പ​യാ​യി ഉ​യ​ർ​ന്നു. 1800 രൂ​പ​യാ​യി​രു​ന്ന കോ​ഴി​ത്തീ​റ്റ​യു​ടേ​ത് 2100ലു​മെ​ത്തി.

സാ​ധാ​ര​ണ​ഗ​തി​യി​ൽ വേ​ന​ൽ ക​ടു​ക്കു​ന്ന​തോ​ടെ ത​മി​ഴ്നാ​ട്ടി​ലെ​യും ക​ർ​ണാ​ട​ക​യി​ലെ​യും ഫാ​മു​ക​ളി​ൽ നി​ന്നു​ള്ള ഉ​ത്പാ​ദ​നം കു​റ​യും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ ത​ന്നെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന കോ​ഴി​ക​ൾ​ക്ക് മി​ക​ച്ച വി​ല ല​ഭി​ക്കാ​റു​ണ്ട്. ഈ ​പ്ര​തീ​ക്ഷ​യി​ൽ കോ​ഴി​വ​ള​ർ​ത്ത​ൽ ന​ട​ത്തി​യ​വ​രാ​ണ് വി​ല​യി​ടി​വ് മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. പാ​ച​ക​വാ​ത​ക ല​ഭ്യ​ത കു​റ​വ് കാ​ര​ണം ഹോ​ട്ട​ലു​ക​ൾ, കാ​ന്‍റീ​ൻ, ഹോ​സ്റ്റ​ൽ മെ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ കോ​ഴി വി​ഭ​വ​ങ്ങ​ൾ കു​റ​ച്ച​തും പ​ല സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ട്ട​തും കാ​ര​ണം കോ​ഴി ഇ​റ​ച്ചി​യു​ടെ ആ​വ​ശ്യ​ക്കാ​ർ കു​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​തൊ​ക്കെ​യാ​ണ് വി​ല​യി​ടി​വി​ന് കാ​ര​ണ​മെ​ന്നും പ​റ​യു​ന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!