കൊച്ചി വിമാനത്താവളത്തിലേക്കു പോകുന്നവർ ശ്രദ്ധിക്കുക; കാലടി പാലത്തിലെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു

Share our post

കാലടി : എംസി റോഡിലെ കാലടി ശ്രീശങ്കര പാലത്തിലെ കുഴികൾ അടയ്ക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ ആരംഭിച്ചു. രാത്രിയാണ് പണികൾ നടത്തുന്നത്. 25 വരെ രാത്രി 10 മുതൽ രാവിലെ ആറ് വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. അങ്കമാലിയിൽ നിന്ന് എംസി റോഡ് വഴി പോകേണ്ട എല്ലാ വാഹനങ്ങളും ആലുവ, പെരുമ്പാവൂർ വഴി പോകണം. പെരുമ്പാവൂരിൽ നിന്ന് അങ്കമാലി ഭാഗത്തേക്കു പോകേണ്ട വാഹനങ്ങളും ആലുവ വഴി പോകണം. അങ്കമാലി ഭാഗത്തു നിന്ന് കോതമംഗലം ഭാഗത്തേക്ക് മലയാറ്റൂർ– കോടനാട് പാലം, കുറുപ്പംപടി വഴി പോകണം. മൂവാറ്റുപുഴ, പെരുമ്പാവൂർ ഭാഗത്തു നിന്ന് കൊച്ചി വിമാനത്താവളത്തിലേക്കു പോകുന്ന ചെറുവാഹനങ്ങൾ പെരുമ്പാവൂർ–കാലടി റോഡിൽ വല്ലം ജംക്‌ഷനിൽ നിന്ന് ഇ‌ടത്തോട്ട് തിരിഞ്ഞ് വല്ലംകടവ്–പാറപ്പുറം പാലം, കാഞ്ഞൂർ വഴി പോകാം. തിരിച്ചും ഈ വഴി ഉപയോഗിക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!