ത​ല​ശേ​രി​യി​ൽ സി​പി​എം -ബി​ജെ​പി സം​ഘ​ർ​ഷം; ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്

Share our post

ത​ല​ശേ​രി: ഗോ​പാ​ൽ പേ​ട്ട​യി​ൽ സി​പി​എം -ബി​ജെ​പി സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്. സി​പി​എം ത​ല​ശേ​രി ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും മ​ത്സ്യ​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ ഗോ​പാ​ല​പ്പേ​ട്ട​യി​ലെ സി.​പി. സു​മേ​ഷ് (43), ബി​ജെ​പി ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നേ​ഷ് (44) എ​ന്നി​വ​രെ​യാ​ണ് പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന ബി​ജെ​പി -ആ​ർ​എ​സ്‌​എ​സ്‌ പ്ര​വ​ർ​ത്ത​ക​ൻ ഇ​രു​മ്പ് വ​ടി​കൊ​ണ്ട്‌ ത​ല​യ്ക്ക്‌ അ​ടി​ക്കാ​നു​ള്ള ശ്ര​മം ത​ട​ഞ്ഞ​പ്പോ​ൾ സു​മേ​ഷി​ന്‍റെ കൈ​യ്ക്കും മു​ഖ​ത്തും പ​രി​ക്കേ​റ്റു​വെ​ന്നാ​ണ് സി​പി എം ​ആ​രോ​പി​ക്കു​ന്ന​ത്. ഇ​ട​തു​കൈ​വി​ര​ലു​ക​ളു​ടെ എ​ല്ല്‌ പൊ​ട്ടു​ക​യും മു​ഖ​ത്ത്‌ പ​രി​ക്കേ​ൽ​കു​ക​യും ചെ​യ്‌​ത സു​മേ​ഷി​നെ ത​ല​ശേ​രി കോ–​ഓ​പ്പ​റേ​റ്റീ​വ്‌ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സു​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ര​കാ​യു​ധ​ങ​ളു​മാ​യി സു​നേ​ഷി​നെ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു. സു​നേ​ഷി​നെ ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!