Connect with us

Breaking News

ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മൗലവി മരിച്ചു

Published

on


മാതമംഗലം: ഓലയമ്പാടി ടൗണിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മാതമംഗലം ജുമ മസ്ജിദിലെ മുഇദ്ദീൻ അബ്ദുൾ റസാഖ് മൗലവിയാണ് (49) മരിച്ചത്.ഞായറാഴ്‌ച വൈകിട്ടാണ് അപകടം.മാതമംഗലം ജുമ മസ്ജിദിൽ നിന്ന് വയക്കരയിലെ വീട്ടിലേക്ക് പോകുന്ന അബ്ദുൾ റസാഖ് മൗലവിയുടെ സ്കൂട്ടറും ഓട്ടോറിക്ഷയുമായി ഓലയമ്പാടി ടൗണിൽ വെച്ച് ഇടിക്കുകയായിരുന്നു. ഓലയമ്പാടി കുറുമ്പിലോട്ട് നിന്ന് പെരുവാമ്പയിലേക്ക് പോകുന്ന ഓട്ടോറിക്ഷയുമായാണ് ഇടിച്ചത്.

മൗലവിയെ കണ്ണൂർ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ കൊണ്ടു പോകുന്ന വഴിയിൽ വെച്ചാണ് മരണം . ഈരാറ്റുപേട്ട സ്വദേശിയാണ്. ചെറുപുഴ കന്നികളം മസ്ജിദിലും മദ്രസ അധ്യാപകനായി സേവനം ചെയ്തിരുന്നു. വയക്കരയിലാണ് താമസം. ഭാര്യ: അഞ്ചില്ലത്ത് അസ്മ. മക്കൾ: റൈഹാനത്ത്, അബൂതാഹിർ, നൂർജഹാൻ. മരുമക്കൾ: ഷഫീർ (കാക്കടവ്). മൃതദേഹം കണ്ണൂർ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ.


300 Comments

You must be logged in to post a comment Login

Leave a Reply

Breaking News

നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതി അർജുന് വധശിക്ഷ

Published

on

Share our post

കല്പറ്റ: നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതി അർജുന് വധശിക്ഷ.
കൊലപാതകത്തിന് വധശിക്ഷയും ഭവനഭേദനത്തിന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് ഏഴു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്.
അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി-രണ്ട് ജഡ്ജി എസ്.കെ. അനിൽ കുമാറാണ് ശിക്ഷ വിധിച്ചത്.

2021 ജൂൺ 10-ന് രാത്രി എട്ടരയോടെയായിരുന്നു നെല്ലിയമ്പം ഇരട്ടക്കൊല. പത്മാലയത്തിൽ കേശവൻ (75) ഭാര്യ പത്മാവതി (65) എന്നിവരാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ കേശവൻ സംഭവസ്ഥലത്തു വെച്ചും ഭാര്യ പത്മാവതി വയനാട് ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിലിരിക്കെ മണിക്കൂറുകൾക്കുള്ളിലും മരിച്ചു.
മൂന്നുമാസത്തിനു ശേഷം സെപ്റ്റംബർ 17-നാണ് പ്രതി അയൽവാസിയായ നെല്ലിയമ്പം കായക്കുന്ന് കുറുമക്കോളനിയിലെ അർജുൻ അറസ്റ്റിലാവുന്നത്.

മോഷണശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചത്. അന്നത്തെ മാനന്തവാടി ഡി.വൈ.എസ്.പി. എ.പി. ചന്ദ്രന്റെ നേതൃത്വത്തിൽ 41 അംഗ അന്വേഷണ സംഘം രൂപവത്കരിച്ചാണ് കേസ് അന്വേഷിച്ചത്. പ്രദേശവാസികളുൾപ്പെടെ ഒട്ടേറെയാളുകളെ ചോദ്യം ചെയ്തും ശാസ്ത്രീയ തെളിവുകൾ തേടിയുമാണ് പോലീസ് അർജുനിലേക്ക് എത്തിയത്. ,കേസിൽ അന്വേഷണ ഉദ്യോഗസ്ഥനുൾപ്പെടെ 75 സാക്ഷികളെയാണ് വിസ്തരിച്ചത്. 179 രേഖകളും 39 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി. സണ്ണി പോളും അഡ്വ. പി.എം. സുമേഷും പ്രതിക്കുവേണ്ടി അഡ്വ. പി.ജെ. ജോർജും ഹാജരായി.


Share our post
Continue Reading

Breaking News

മലപ്പുറത്ത് നാട്ടുകാരെ ആക്രമിക്കുന്നതിനിടയിൽ പരിക്കേറ്റ യുവാവ് മരിച്ചു

Published

on

Share our post

മലപ്പുറം: നാട്ടുകാരെ ആക്രമിക്കുന്നതിനിടയിൽ പരിക്കേറ്റ യുവാവ് മരിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മലപ്പുറം കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ധീനാണ് മരിച്ചത്. ഇന്നലെ രാത്രിയിൽ മലപ്പുറം പെരിന്തൽമണ്ണ കരിങ്കല്ലത്താണിയിൽ വച്ച് പരാക്രമം കാണിച്ച നിസാമുദ്ധീൻ നാട്ടുകാരനായ സൈതലവിയെ കുത്തിപ്പരിക്കേൽപ്പിച്ചു. ഇതിന് പിന്നാലെ കത്തി ഉപയോഗിച്ച് നാട്ടുകാർക്ക് നേരെയും ആക്രമണം നടത്തി. കീഴ്പ്പെടുത്താനുള്ള നാട്ടുകാരുടെ ശ്രമത്തിനിടയിലാണ് നിസാമുദ്ധീന് പരിക്കേറ്റത്. ​ഗുരുതര പരിക്കേറ്റ ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.


Share our post
Continue Reading

Breaking News

കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ

Published

on

Share our post

കണ്ണൂർ :വീട്ടിനകത്ത് അമ്മയും മകളും മരിച്ച നിലയിൽ കൊറ്റാളി കാവിന് സമീപത്തെ സുനന്ദ വി. ഷേണായി (78), മകൾ ദീപ വി ഷേണായി (48) എന്നിവരാണ് മരിച്ചത്.

സുനന്ദയുടെ മൃതദേഹം ഡൈനിങ് ഹാളിലും ദീപയുടെ മൃതദേഹം അടുക്കളയിലും കിടക്കുന്ന നിലയിലായിരുന്നു. പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭർത്താവ്. ദീപ അവിവാഹിതയാണ്. മരിച്ചവർ മംഗലാപുരം സ്വദേശികളാണെന്ന് നാട്ടുകാർ പറയുന്നു. പത്തു വർഷത്തോളമായി ഇവിടെയാണ് താമസം. നാട്ടുകാരുമായി വലിയ ബന്ധമുണ്ടായിരുന്നില്ല.

മൂന്നു ദിവസം മുൻപ് ഇവർ വോട്ടു ചെയ്യാനായി പോയിരുന്നു. അതിനു ശേഷം ഇവരെ ആരും പുറത്തു കണ്ടിട്ടില്ല. രണ്ടു ദിവസമായി വീട് അടച്ചിട്ട നിലയിലായിരുന്നു. ഇന്നു രാവിലെ ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ അയൽവാസികളിൽ ചിലർ വന്നു നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിലെ ഫാനും ലൈറ്റുകളും ഓൺ െചയ്ത നിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു.


Share our post
Continue Reading

PERAVOOR4 hours ago

പിറന്നാൾ ദിനത്തിൽ വാഹനാപകടത്തിൽ മരിച്ച അഭിഷേകിന് നാടിന്റെ അന്ത്യാഞ്ജലി

Kerala6 hours ago

സൂര്യാഘാതമേറ്റാൽ ഇവ ശ്രദ്ധിക്കുക; ഉഷ്‌ണതരംഗ തീവ്രത കുറക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനം

Kannur6 hours ago

അറ്റകുറ്റപ്പണികള്‍ക്കായി ലെവല്‍ക്രോസ് അടച്ചിടും

Kerala7 hours ago

ക്ലാസുകൾ മെച്ചപ്പെടുത്താം; അധ്യാപകർക്കായി എ.ഐ ശില്പശാല

Kannur8 hours ago

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവ്, ഗ്രൗണ്ടുകൾ സജ്ജമായില്ല; ‘എച്ച്’ എടുക്കുന്നത് പഴയ രീതിയിൽ തന്നെ

Kerala8 hours ago

12 സീറ്റ് ഉറപ്പ്’; വിലയിരുത്തി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്

Kerala9 hours ago

“തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ആ​ദ​രാ​ഞ്ജ​ലി​കൾ’; ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട​യാ​ള്‍ അ​റ​സ്റ്റി​ല്‍

Kerala9 hours ago

അന്തിമ കണക്ക് പുറത്തുവിട്ടു, ഏറ്റവുമധികം പോളിങ് വടകരയിൽ, 78.41 %, സംസ്ഥാനത്ത് ആകെ പോളിങ് 71.27 %

Kerala9 hours ago

തിരുവനന്തപുരത്ത്‌ യൂത്ത്‌ കോൺഗ്രസ്‌-എസ്.ഡി.പി.ഐ തർക്കം; യൂത്ത്‌ കോൺഗ്രസ്‌ നേതാവിന്‌ കുത്തേറ്റു

Kerala10 hours ago

ജോലിക്കിടെ ജാക്കി തെന്നി കാർ തലയിലേക്ക് വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR10 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur8 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur11 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News1 month ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!