Connect with us

Kannur

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവ്, ഗ്രൗണ്ടുകൾ സജ്ജമായില്ല; ‘എച്ച്’ എടുക്കുന്നത് പഴയ രീതിയിൽ തന്നെ

Published

on

Share our post

കണ്ണൂർ : ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവിന് നിർദേശിച്ച് ഗതാഗത മന്ത്രി ഗണേഷ് കുമാർ. ഗ്രൗണ്ടുകൾ സജ്ജമാകാത്തതിന് പിന്നാലെയാണിത്. ടെസ്റ്റിന്റെ ആദ്യ ഭാഗമായ ‘എച്ച്’ എടുക്കുന്നത് പഴയ രീതിയിൽ നിലവിലെ ഗ്രൗണ്ടിൽ എടുക്കാം. കയറ്റത്തു നിർത്തി പുറകോട്ടെടുക്കുന്നതും, പാർക്കിങ്ങും, റോഡ് ടെസ്റ്റിനിടയിൽ ചെയ്യിക്കണമെന്നുമാണ് നിർദേശം.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം മെയ് ഒന്നുമുതൽ തന്നെ നടപ്പാക്കുമെന്നാണ് ഗതാഗത വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. പുതിയ രീതിയിൽ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാതെയായിരുന്നു തീരുമാനം. 86 ഇടത്ത് ഇതിനായി ഗ്രൗണ്ടുകൾ സജ്ജമാക്കേണ്ടിയിരുന്നു. എന്നാൽ മാവേലിക്കരയിൽ മാത്രമാണ് പരിഷ്കരിച്ച രീതിയിൽ ഡ്രൈവിങ് ടെസ്റ്റ് നടത്താൻ ഗ്രൗണ്ട് സജ്ജമായത്.

മന്ത്രിയുടെ നിർദേശപ്രകാരം 77 ഇടത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും ഫണ്ട് അനുവദിക്കാത്തതിൽ ഗ്രൗണ്ട് തയാറാക്കാനായില്ല. അതിനാൽ പുതിയ രീതിയിൽ എങ്ങനെ ടെസ്റ്റ് നടത്താനാവുമെന്ന ആശയക്കുഴപ്പത്തിലായിരുന്നു എം.വി.ഡി. ആംഗുലാർ പാർക്കിങ്, പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, കയറ്റത്ത് നിർത്തി പുറകോട്ട് എടുക്കുന്നതും ഉൾപ്പെട്ടതാണ് കാറിന്റെ ലൈസൻസ് എടുക്കാനുള്ള പുതിയ രീതി. ഇതിനുള്ള സജ്ജീകരണങ്ങളെല്ലാം ഗ്രൗണ്ടിൽ വേണം.


Share our post

Kannur

കണ്ണൂരിൽ ആസ്പത്രിക്ക് മുന്നിൽ കൂട്ടത്തല്ല്; കെ.പി.സി.സി അം​ഗമടക്കം ആറ് പേർക്കെതിരെ കേസ്, തർക്കം പണമിടപാടിനെ ചൊല്ലി

Published

on

Share our post

കണ്ണൂർ: ശ്രീകണ്ഠാപുരം രാജീവ് ഗാന്ധി സഹകരണ ആസ്പത്രിക്ക് മുന്നിൽ കൂട്ടത്തല്ല്. കെ.പി.സി.സി അംഗം മുഹമ്മദ് ബ്ലാത്തൂരിനും മറ്റു അഞ്ചു പേർക്കും എതിരെ കേസെടുത്തു. ഇന്നലെ ആയിരുന്നു സംഭവം. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ആസ്പത്രിയുടെ പത്താമത് വാർഷികമായിരുന്നു ഇന്നലെ. ആസ്പത്രിയുടെ ചെയർമാൻ കൂടിയായ മുഹമ്മദ് ബ്ലാത്തൂരും മകനും സഹോദരനുമായിരുന്നു ഒരുവശത്ത്. ഇരിക്കൂർ സ്വദേശികളായ അച്ഛനും മകനുമായിരുന്നു മറുവശത്ത്.

പണമിടപാട് സംബന്ധിച്ച തർക്കം കൂട്ടത്തല്ലിലേക്ക് പോവുകയായിരുന്നു. ഇരിക്കൂർ സ്വദേശിയുടെ മകന് മുഹമ്മദ് ബ്ലാത്തൂരിന്‍റെ മകൻ പണം നൽകാനുണ്ടെന്നായിരുന്നു ആരോപണം. സംഭവത്തിൽ പൊലീസ് കേസെടുത്തു.


Share our post
Continue Reading

Kannur

വരൾച്ച: ജില്ലയിൽ 101.149 ഹെക്ടറിൽ കൃഷിനാശം

Published

on

Share our post

കണ്ണൂർ: കനത്ത വരൾച്ച മൂലം ഈ വർഷം ജില്ലയിൽ നശിച്ചത് 101.149 ഹെക്ടർ സ്ഥലത്തെ വിളകൾ.

8.411 കോടി രൂപയുടെ നഷ്ടമാണ് ഇതുവഴി കർഷകർക്ക് ഉണ്ടായത്. ജില്ലയുടെ എല്ലാ ഭാഗങ്ങളെയും ബാധിച്ച വരൾച്ചയുടെ ആഘാതം കൂടുതലായി അനുഭവപ്പെട്ടത് മലയോര മേഖലയിലാണ്.

ജില്ലയിലെ 11 ബ്ലോക്കുകളിൽ കൃഷി വകുപ്പിന്റെ ബ്ലോക്ക് ലവൽ വിദഗ്ധ സമിതി ഈ മാസം 6-8 വരെ പഠനം നടത്തിയിരുന്നു. കർഷകർ നേരിടുന്നത് വൻ സാമ്പത്തിക ബാധ്യതയെന്നാണ് കണ്ടെത്തൽ.

വരൾച്ച മൂലം ഏറ്റവും ധനനഷ്ടം ഉണ്ടായത് വാഴ കൃഷിക്കാണ്. 4.957 കോടി രൂപ.

ജില്ലയെ വരൾച്ച ബാധിതമായി പ്രഖ്യാപിക്കാത്തതിനാൽ വിള ഇൻഷുറൻസ് എടുത്തവർക്കാണ് നാശനഷ്ട പരിഹാരം ലഭിക്കുക. അതിനായി എയിംസ് പോർട്ടൽ വഴി അപേക്ഷ നൽകണം.


Share our post
Continue Reading

Kannur

ട്രഷർ ഹണ്ട് മോഡലിൽ എം.ഡി.എം.എ വിൽപന; രണ്ട് യുവാക്കൾ പിടിയിൽ, ലഹരിമരുന്ന് കണ്ടെടുത്തു

Published

on

Share our post

കണ്ണൂർ: ട്രഷര്‍ ഹണ്ട് മോഡലില്‍ എം.ഡി.എം.എ വില്‍പന നടത്തിയ രണ്ട് യുവാക്കള്‍ കണ്ണൂരില്‍ പിടിയില്‍. പയ്യന്നൂര്‍ സ്വദേശി മുഹമ്മദ് മഷൂദ്(24), തളിപ്പറമ്പ് സ്വദേശി മുഹമ്മദ് ആസാദ്(27) എന്നിവരാണ് പിടിയിലായത്. 207 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്നും എക്സൈസ് കണ്ടെടുത്തു.

എം.ഡി.എം.എ ഒളിപ്പിച്ച് വെച്ച് സ്ഥലത്തിന്റെ ഫോട്ടോ ഇടപാടുകാർക്ക് അയച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതി. തുടർന്ന്, മൊബൈൽ ഫോൺ എയർപ്ലേൻ മോഡിലാക്കുന്നതോടെ ഇവരുടെ ലൊക്കേഷൻ അധികൃതർക്ക് ലഭ്യമാകില്ലെന്ന് കരുതിയാണ് പ്രതികൾ ഈ രീതിയിൽ വിൽപന നടത്തുന്നത്. ലഹരിമരുന്ന് ഇടപാടുകാർക്ക് ലഭ്യമായതിന് ശേഷമാണ് പ്രതികൾ പണം സ്വീകരിക്കുക.

ഇവർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തെക്കുറിച്ചും അധികൃതർ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

എക്സൈസ് ഇൻസ്പെക്ടർ ഷിജു മോൻ,അസി. എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) കെ. സി.ഷിബു, ആർ. പി. അബ്ദുൾ നാസർ , ടി. കെ.ഷാൻ, പി. വി. ഗണേഷ് ബാബു , സോൾ ദേവ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

ഇന്നലെ മീഡിയം ക്വാണ്ടിറ്റി ബ്രൗൺ ഷുഗറുമായി രണ്ട് പേരെ കണ്ണൂരിൽ എക്സൈസ് പിടികൂടിയിരുന്നു.കഴിഞ്ഞ ദിവസം വിധി വന്ന, കോമേഴ്‌സ്യൽ ക്വാണ്ടിറ്റി മെത്തഫിറ്റമിൻ കടത്തി കൊണ്ടുവന്ന കേസിൽ ജാമ്യം കൊടുക്കാതെ വിചാരണ ചെയ്ത് രണ്ട് പ്രതികളെ പത്ത് വർഷം വീതം കഠിന തടവിനും ഒരു ലക്ഷം രൂപ വീതം പിഴയടക്കുന്നതിനും ശിക്ഷ വാങ്ങി കൊടുക്കുന്നതിനും കണ്ണൂർ എക്സൈസിന് കഴിഞ്ഞിരുന്നു.

വെക്കേഷൻ സമയങ്ങളിൽ ഒഴിവു വേളകളിൽ ടൗണിൽ എത്തുന്ന കുട്ടികളെയും നിരീക്ഷിക്കുന്നതായും ലഹരി മാഫിയകളുടെ പിടിയിൽ പെടാതിരിക്കാൻ രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും തുടർന്നും ശക്തമായ നടപടികൾ തുടരുമെന്നും കണ്ണൂർ അസി. എക്സൈസ് കമ്മീഷണർ പി. എൽ.ഷിബു അറിയിച്ചു.


Share our post
Continue Reading

Kerala9 hours ago

പ്ലസ് വണ്‍ പ്രവേശനം: അക്ഷയയിൽ തിക്കി തിരക്കണ്ട, നേറ്റിവിറ്റി/ ജാതി തെളിയിക്കാൻ 10ാം തരം സ‍ര്‍ട്ടിഫിക്കറ്റ് മതി

Kerala10 hours ago

യുവതിയുടെ കാല്‍മുട്ടുകൾ ചുറ്റികയ്ക്ക് അടിച്ചുതകര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍

Kerala11 hours ago

മൂന്ന് മാസമായിട്ടും കുഴി മൂടിയില്ല; പൈപ്പിടാനെടുത്ത കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

Kerala12 hours ago

ഒളിച്ചോടിയെന്ന് കഥയുണ്ടാക്കി, വിദ്യാർഥിനിയെ കൊന്ന് കിണറ്റിലിട്ടത് അമ്മയും കാമുകനും; ജീവപര്യന്തം

Kerala13 hours ago

ഫോർട്ട് കൊച്ചിയിൽ യുവാവിനെ ജോലി ചെയ്യുന്ന കടയിൽ കയറി കുത്തിക്കൊന്നു

Kerala13 hours ago

ഓണ്‍ലൈൻ തട്ടിപ്പിൽ നഷ്ടം ലക്ഷങ്ങൾ; കബളിപ്പിക്കപ്പെട്ടത് തിരുവനന്തപുരത്തെ ബാങ്ക് മാനേജരും എൻജിനിയറും

Kerala13 hours ago

കാഞ്ഞിരംകുളത്ത് പത്തു വയസ്സുകാരനെ കനാലിൽ മരിച്ചനിലയിൽ കണ്ടെത്തി

Kerala14 hours ago

തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് വാർഡ് പുനർനിർണയിക്കും; 1200 വാർഡുകൾ കൂടും; ഓരോ തദ്ദേശസ്ഥാപനത്തിലും കൂടുന്നത് ഒരു വാർഡ് വീതം

Kerala14 hours ago

കമ്പംമേട്ടിൽ കാറിനുള്ളിൽ മൂന്നു പേർ മരിച്ചനിലയിൽ; കണ്ടെത്തിയത് രണ്ട് പുരുഷന്മാരുടെയും സ്ത്രീയുടെയും മൃതദേഹം

Kerala14 hours ago

അടിയന്തര സാഹചര്യം നേരിടാൻ പവർ ബ്രിഗേഡ്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!