Connect with us

Breaking News

തളിപ്പറമ്പ് കരിമ്പത്തെ പതിനൊന്നാം വളവ് നിവരും

Published

on


തളിപ്പറമ്പ്: തളിപ്പറമ്പിൽനിന്ന് ശ്രീകണ്ഠപുരം വഴി ഇരിട്ടിയിലേക്കുള്ള സംസ്ഥാനപാതയിൽ കരിമ്പത്തെ വളവ് നിവർത്തുന്നതിനുള്ള പണി പുരോഗമിക്കുന്നു. കരിമ്പത്തെ ജില്ലാ കൃഷിഫാമിനകത്തുകൂടി കടന്നുപോകുന്ന ഭാഗത്തെ റോഡ് വീതികൂട്ടാൻ സ്ഥലം വിട്ടുകിട്ടാത്ത പ്രശ്‌നമുണ്ടായിരുന്നു.

തുടർന്ന് കഴിഞ്ഞവർഷമാണ് സ്ഥലം വിട്ടുകൊടുക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെ ഇവിടെയുള്ള അപകടവളവുകൾ നിവർത്തുന്നതിന് വഴിതെളിയുകയായിരുന്നു. സ്ഥലം വിട്ടുകിട്ടുന്നതിന് മുൻ എം.എൽ.എ. ജെയിംസ് മാത്യുവിന്റെ ശക്തമായ ഇടപെടലുമുണ്ടായിരുന്നു.

കരിമ്പം കൃഷിഫാമിലൂടെ 700 മീറ്റർ റോഡിന്റെ വീതി 15 മീറ്ററായി വർധിപ്പിച്ചാണ് വളവ് നിവർത്തുന്നത്. കൃഷിഫാമിന്റെ 56.35 ഹെക്ടർ സ്ഥലത്തിൽനിന്ന് 47 ആർ സ്ഥലമാണ് റോഡ് വീതികൂട്ടാനായി നൽകുക. ഫാമിന്റെ 1400 മീറ്റർ ചുറ്റുമതിലാണ് പൊളിച്ചുമാറ്റേണ്ടിവരിക. ഇതിൽ കുറച്ചുഭാഗം പൊളിച്ചുമാറ്റിയിട്ടുണ്ട്. പകരം പുതുതായി കെട്ടേണ്ടിവരും. 25 ഫലവൃക്ഷങ്ങളടക്കം 123 മരങ്ങളും പദ്ധതിയുടെ ഭാഗമായി മുറിക്കുന്നുണ്ട്. അപകടസാധ്യത ഇല്ലാതാക്കാനും ഫാമിന് മുന്നിലൂടെയുള്ള ഗതാഗതം സുഗമമാക്കാനും അനിവാര്യമെന്നു കണ്ടതിനാലാണ് കൃഷിവകുപ്പിന്റെ കീഴിലുള്ള സ്ഥലം വിട്ടുനൽകാൻ സർക്കാർ തീരുമാനിച്ചത്.

കരിമ്പം ഫാം ഭാഗത്ത് ഒരുപാട് വളവുകൾ ഉണ്ടെങ്കിലും ഏറ്റവും അപകടകരമായ വളവാണ് ഇപ്പോൾ ഒഴിവാക്കി നേരെയാക്കുന്നത്. പതിനൊന്നാം വളവ് എന്നറിയപ്പെടുന്ന ഈ വളവ് നിവർത്തുന്നതിനായി കലുങ്ക് നിർമിക്കുന്ന പണിയാണ് നിലവിൽ പുരോഗമിക്കുന്നത്. മഴയും കോവിഡും പ്രവൃത്തിയുടെ മെല്ലെപ്പോക്കിന് കാരണമായിട്ടുണ്ട്. കണ്ണൂർ പൊതുമരാമത്ത് ദേശീയപാത വിഭാഗത്തിന്റെ കീഴിലാണ് പണി നടക്കുന്നത്. ഉദ്യോഗസ്ഥരായ കെ.എം. ഹരീഷ് കുമാർ, ടി. പ്രശാന്ത്, വിപിൻ അനിയേരി എന്നിവർ നേതൃത്വം നൽകുന്നു. കാസർകോട്ടെ ജാസ്മിൻ കൺസ്ട്രക്ഷൻ കമ്പനിയാണ് പണി ഏറ്റെടുത്തത്. ഡിസംബറിന് മുൻപ് പ്രവൃത്തി പൂർത്തിയാക്കാൻ കഴിയുമെന്ന് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന പ്രസാദ് കല്ലട പറഞ്ഞു.

തളിപ്പറമ്പ് കപ്പാലം മുതൽ ചൊറുക്കള വരെയുള്ള 6.85 കിലോമീറ്റർ റോഡും കണിയാർവയൽ മുതൽ ഇരിട്ടി പാലം വരെയുള്ള 22.47 കിലോമീറ്റർ റോഡുമാണ് വീതികൂട്ടി മെക്കാഡം ടാർ ചെയ്യുന്നത്. ചൊറുക്കളമുതൽ കണിയാർവയൽ വരെയുള്ള റീച്ചിന്റെ പണി ഈ പദ്ധതിയിൽ ഉൾപ്പെടുന്നതല്ല. 5.50 മീറ്റർ മുതൽ ഏഴ് മീറ്റർ വരെയുള്ള മെക്കാഡം ടാർ റോഡാണുണ്ടാക്കുന്നത്. ചൊറുക്കളമുതൽ കണിയാർവയൽവരെയുള്ള പണി പൂർത്തിയായി. കണിയാർവയൽ മുതൽ ഇരിട്ടി വരെയുള്ള പണി ഏകദേശം പൂർത്തിയായിട്ടുണ്ട്. 18 കലുങ്കുകളാണ് ആകെ നിർമിക്കുന്നത്. അതെല്ലാം പൂർത്തിയായി. തളിപ്പറമ്പ് കപ്പാലം ഭാഗത്ത് 10 മീറ്റർ വീതിയിൽ 625 മീറ്റർ ഭാഗത്ത് മെക്കാഡം ടാറിട്ടിട്ടുണ്ട്. മന്നയിൽ ഗവ. ആസ്പത്രി ഭാഗത്ത് 1.4 കിലോമീറ്റർ നീളത്തിൽ 14 മീറ്റർ വീതിയിലാണ് മെക്കാഡം ടാറിടുക. ഇതുമായി ബന്ധപ്പെട്ട പണികളും പുരോഗതിയിലാണ്. സെൻട്രൽ റോഡ് ഫണ്ട് പദ്ധതിയുടെ ഭാഗമായി 29.15 കോടി രൂപ ചെലവിലാണ് റോഡ് നവീകരണം.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

പേരാവൂർ താലൂക്കാസ്പത്രിയിലെ പ്രസവ ചികിത്സാ വിഭാഗം ഇരിട്ടിയിലേക്ക് മാറ്റാൻ നീക്കം

Published

on

Share our post

പേരാവൂർ: ബഹുനില കെട്ടിട നിർമാണത്തിന്റെ ഭാഗമായുള്ള അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി പേരാവൂർ താലൂക്കാസ്പത്രിയിലെ പ്രസവ ചികിത്സാ വിഭാഗവും ബന്ധപ്പെട്ട ഡോക്ടർമാരേയും ഇരിട്ടി താലൂക്കാസ്പത്രിയിലേക്ക് മാറ്റാൻ നീക്കം. താത്കാലികമായി പ്രസവവും അനുബന്ധ ചികിത്സയും ഇരിട്ടിയിലേക്ക് മാറ്റാനും പിന്നീട് സ്ഥിരമായി ഇരിട്ടിയിൽ നിലനിർത്താനുമാണ് ആരോഗ്യവകുപ്പ് നീക്കം നടത്തുന്നത്. ഇതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

ആസ്പത്രിക്ക് ആധുനിക സൗകര്യങ്ങളോടെ കിഫ്ബി ഫണ്ടിൽ ബഹുനില കെട്ടിടം നിർമിക്കുന്ന സ്ഥലത്തുള്ള പഴയ കെട്ടിടത്തിലാണ് നിലവിൽ പ്രസവ വാർഡും അനുബന്ധ ചികിത്സയും നടത്തുന്നത്.പുതിയ രൂപരേഖ പ്രകാരം ഈ കെട്ടിടം പൊളിച്ചു നീക്കിയാൽ മാത്രമേ ബഹുനില കെട്ടിട നിർമാണം തുടങ്ങാൻ സാധിക്കൂ. പ്രസവ വാർഡ് നിലവിലെ ഐ.പി. വിഭാഗം കെട്ടിടത്തിലേക്ക് മാറ്റാൻ സാധിക്കുമെങ്കിലും അതിനുള്ള നടപടികൾ ആസ്പത്രിയുടെ ഭരണ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത് സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

ആരോഗ്യവകുപ്പിന്റെ പുതിയ തീരുമാന പ്രകാരം ഓരോ ജില്ലയിലും ‘ഡെലിവറി പോയിന്റുകൾ’ ഒരുക്കാൻ പദ്ധതിയുണ്ട്. കണ്ണൂർ ജില്ലയിൽ ഇത്തരത്തിൽ ആറ് പോയിന്റുകൾ ഒരുക്കുന്നതിൽ ഒന്ന് ഇരിട്ടിയിലാണ്. ഡെലിവറി പോയിന്റുകളിൽ പേരാവൂരിനെ ഉൾപ്പെടുത്തിയിട്ടുമില്ല . ഏഴ് ഗൈനക്കോളജിസ്റ്റ്, നാല് അനസ്‌തേഷ്യ, അഞ്ച് പീഡിയാട്രീഷന്മാർ എന്നിവരുടെ സേവനം ലഭ്യമാക്കുന്നതാണ് ഒരോ ഡെലിവറി പോയിന്റുകളും. പേരാവൂർ താലൂക്കാസ്പത്രിയിലെ പ്രസവ ചികിത്സാ വിഭാഗം ഇരിട്ടിയിലേക്ക് മാറ്റുകയാണെങ്കിൽ മൂന്ന് ഗൈനക്കോളജിസ്റ്റും ഒരു അനസ്‌ത്യേഷിസ്റ്റും ഒരു പീഡിയാട്രീഷനും പേരാവൂരിന് നഷ്ടമാകും. പേരാവൂർ ബ്ലോക്കിലെയും ആറളം ഫാം പുനരധിവാസ കേന്ദ്രത്തിലെയും നൂറുക്കണക്കിനാളുകളുടെ ആശ്രയമാണ് പേരാവൂർ താലൂക്കാസ്പത്രി. 14 ഡോക്ടർമാരുടെ സേവനം ലഭ്യമാകേണ്ട ഈ ആസ്പത്രിയിൽ നിലവിൽ ആറു ഡോക്ടർമാരുടെ ഒഴിവുകളുണ്ട്. ഇതു കാരണം ഒ.പിയും അത്യാഹിത വിഭാഗവും പ്രതിസന്ധിയിലാണ്. ഇതിനിടയിലാണ് പ്രസവ ചികിത്സാ വിഭാഗം ഇരിട്ടിയിലേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നത്.


Share our post
Continue Reading

Breaking News

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് മൂന്നു വയസുകാരി മരിച്ചു; പത്ത് പേർക്ക് പരിക്ക്

Published

on

Share our post

റാന്നി: പമ്പ-എരുമേലി ശബരിമല പാതയില്‍ നാറാണംതോട് മന്ദിരം പടിയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നു വയസ്സുള്ള കുട്ടി മരിച്ചു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. പത്തിലധികം തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് 3.15 ഓടെ യാണ് അപകടം.
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തില്‍പെട്ടത്.


Share our post
Continue Reading

Breaking News

ഇരിട്ടി സ്വദേശിയായ 17-കാരനെ കാണ്മാനില്ലെന്ന് പരാതി

Published

on

Share our post

ഇരിട്ടി : 17 വയസ്സുള്ള കെ. വിവേക്, അങ്ങാടിച്ചേരിതട്ട്, പയഞ്ചേരി, ഇരിട്ടി എന്ന കുട്ടിയെ മെയ് ഒമ്പതാം തീയതി മുതല്‍ ഡ്രീംസ് ഓപ്പണ്‍ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാണാതായിരിക്കുന്നു. ഇതുവരെയായി കുട്ടി വീട്ടിലും എത്തിയിട്ടില്ല. കാണാതാകുന്ന സമയത്ത് നീല പൂക്കള്‍ പ്രിന്റ് ചെയ്ത ഷര്‍ട്ട്, കോഫി കളര്‍ ത്രീഫോര്‍ത്ത് എന്നിവ ധരിച്ചിട്ടുണ്ട്. ഉയരം 160 സെ.മീ, കറുപ്പ് നിറം, നടുവിരലില്‍ കറുത്ത പാട് എന്നിവ ഉണ്ട്. കണ്ടുകിട്ടുന്നവര്‍ കണ്ണൂര്‍ ടൗണ്‍ പോലിസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0497 2763337, 9497987203.


Share our post
Continue Reading

Kerala4 hours ago

പ്ലസ് വണ്‍ പ്രവേശനം: അക്ഷയയിൽ തിക്കി തിരക്കണ്ട, നേറ്റിവിറ്റി/ ജാതി തെളിയിക്കാൻ 10ാം തരം സ‍ര്‍ട്ടിഫിക്കറ്റ് മതി

Kerala5 hours ago

യുവതിയുടെ കാല്‍മുട്ടുകൾ ചുറ്റികയ്ക്ക് അടിച്ചുതകര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍

Kerala6 hours ago

മൂന്ന് മാസമായിട്ടും കുഴി മൂടിയില്ല; പൈപ്പിടാനെടുത്ത കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

Kerala7 hours ago

ഒളിച്ചോടിയെന്ന് കഥയുണ്ടാക്കി, വിദ്യാർഥിനിയെ കൊന്ന് കിണറ്റിലിട്ടത് അമ്മയും കാമുകനും; ജീവപര്യന്തം

Kerala8 hours ago

ഫോർട്ട് കൊച്ചിയിൽ യുവാവിനെ ജോലി ചെയ്യുന്ന കടയിൽ കയറി കുത്തിക്കൊന്നു

Kerala8 hours ago

ഓണ്‍ലൈൻ തട്ടിപ്പിൽ നഷ്ടം ലക്ഷങ്ങൾ; കബളിപ്പിക്കപ്പെട്ടത് തിരുവനന്തപുരത്തെ ബാങ്ക് മാനേജരും എൻജിനിയറും

Kerala8 hours ago

കാഞ്ഞിരംകുളത്ത് പത്തു വയസ്സുകാരനെ കനാലിൽ മരിച്ചനിലയിൽ കണ്ടെത്തി

Kerala9 hours ago

തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് വാർഡ് പുനർനിർണയിക്കും; 1200 വാർഡുകൾ കൂടും; ഓരോ തദ്ദേശസ്ഥാപനത്തിലും കൂടുന്നത് ഒരു വാർഡ് വീതം

Kerala9 hours ago

കമ്പംമേട്ടിൽ കാറിനുള്ളിൽ മൂന്നു പേർ മരിച്ചനിലയിൽ; കണ്ടെത്തിയത് രണ്ട് പുരുഷന്മാരുടെയും സ്ത്രീയുടെയും മൃതദേഹം

Kerala9 hours ago

അടിയന്തര സാഹചര്യം നേരിടാൻ പവർ ബ്രിഗേഡ്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!