ഗാന്ധിജയന്തി അവധി; 102 പ്രത്യേക ബസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി.; കേരളത്തിലേക്ക് 19 ബസുകൾ

Share our post

ബെംഗളൂരു: ഗാന്ധിജയന്തി അവധി ദിവസത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്കും ഇതരസംസ്ഥാനങ്ങളിലേക്കുമുൾപ്പെടെ 102 പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. ഒക്ടോബർ ഒന്നിനാണ് ബസുകൾ ബെംഗളൂരുവിൽനിന്ന് പുറപ്പെടുക.

കേരളത്തിലേക്ക് ആകെ 19 ബസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും തൃശ്ശൂരേക്കും മൂന്നു ബസുകൾ വീതം പ്രത്യേക സർവീസ് നടത്തും. മൂന്നാറിലേക്കും കണ്ണൂരിലേക്കും കോഴിക്കോട്ടേക്കും പാലക്കാട്ടേക്കും രണ്ടു സർവീസുകൾ വീതം അനുവദിച്ചു. പാലക്കാട്ടേക്കും കോട്ടയത്തേക്കും ഓരോ ബസും ഓടും.

ചെന്നൈ, കോയമ്പത്തൂർ, കൊടൈക്കനാൽ, മധുര, കുംഭകോണം, ഊട്ടി, ഗോവ, പുതുച്ചേരി, തിരുപ്പതി, ട്രിച്ചി, സേലം, വിജയവാഡ, തിരുവണ്ണാമലൈ, ചിക്കമഗളൂരു, ഗോകർണം, ശൃംഗേരി എന്നിവിടങ്ങളിലേക്കാണ് മറ്റു സർവീസുകൾ.

നോൺ എ.സി. സ്ലീപ്പർ, പല്ലാക്കി നോൺ എ.സി. സ്ലീപ്പർ, രാജഹംസ എക്സിക്യുട്ടീവ്, ഐരാവത്, ഐരാവത് ക്ലബ് ക്ലാസ്, അംബാരി ഡ്രീം ക്ലാസ് എ.സി. സ്ലീപ്പർ, അംബാരി ഉത്സവ് എ.സി. സ്ലീപ്പർ, അശ്വമേധ ബസുകൾ പ്രത്യേക സർവീസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!