കാസർകോട് നിന്ന് മത്സ്യബന്ധനത്തിന് പോയവർക്ക് മത്തിച്ചാകര; വള്ളം നിറയെ മീൻ

Share our post

കാസർകോട് : കസബ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവർക്ക് മത്തിച്ചാകര. കടലിൽപോയി വെള്ളിയാഴ്ച വൈകിട്ട് തിരിച്ചെത്തിയ വള്ളങ്ങളിൽ നിറയെ മത്തിയായിരുന്നു.

നിയമവിരുദ്ധ മത്സ്യബന്ധനം ബോട്ടുകൾ പിടിച്ചെടുക്കണം: ധീവരസഭ
കാസർകോട്  കേരള മറൈൻ ഫിഷറീസ് റഗുലേഷൻ നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തി, കർണാടക സംസ്ഥാനത്തുനിന്നുള്ള ബോട്ടുകൾ നിയമവിരുദ്ധ മത്സ്യബന്ധനം നടത്തിയാൽ നിലവിലുള്ളതുപോലെ പിഴയീടാക്കി വിട്ടയയ്ക്കുന്നതിനുപകരം ഇത്തരം ബോട്ടുകൾ പിടിച്ചെടുത്ത് പൂർണമായും നശിപ്പിക്കുന്നതിനുള്ള നിയമപരമായ മാനദണ്ഡങ്ങൾ കൊണ്ടുവരണമെന്ന് ധീവരസഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

യു.എസ്.ബാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.രവീന്ദ്രൻ, ജില്ലാ ട്രഷറർ എസ്.സോമൻ, കെ.സാമിക്കുട്ടി തൈക്കടപ്പുറം, കെ.സുനിൽ, ബാലദാസൻ, പി.വി.മുരളീധരൻ മുട്ടത്ത്, മുട്ടത്ത് ദാമോദരൻ എന്നിവർ പ്രസംഗിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!