പ്രായപൂർത്തിയാവാത്ത കുട്ടിയെ ഗർഭിണിയാക്കിയ കേസ്: യുവാവിന് 25 വർഷം തടവും പിഴയും

Share our post

കല്പറ്റ: പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി ഗർഭിണിയാക്കിയ കേസിൽ യുവാവിന് 25 വർഷം തടവും 1,10,000 രൂപ പിഴയും. നടവയൽ നെല്ലിയമ്പം, കായക്കുന്ന് കീടക്കാട്ട് വീട്ടിൽ ഹാഷിക്ക് റഹ്‌മാനെ (28) ശിക്ഷിച്ചത്.

കല്പറ്റ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി(ഒന്ന്) ജഡ്ജ് പി. സെയ്തലവിയാണ് ശിക്ഷ വിധിച്ചത്. മീനങ്ങാടി പോലീസ് സ്റ്റേഷനിൽ 2022 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഐ.പി.സി., പോക്‌സോ നിയമങ്ങളിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.

2021, 2022 വർഷങ്ങളിൽ ഇയാൾ കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണ് പരാതി. കുട്ടി ഗർഭിണിയാകുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. അന്നത്തെ മീനങ്ങാടി ഇൻസ്‌പെക്ടർ എം. സനൽരാജ് കേസ് അന്വേഷിക്കുന്നതിനിടെ പ്രതിയായ ഹാഷിക്ക് റഹ്‌മാൻ വിദേശത്തേക്ക് കടന്നു.

പോലീസ് ഇയാളുടെ പേരിൽ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്തു. 2024-ൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പിടികൂടിയത്.

അന്നത്തെ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ. എ. സന്തോഷ് കുമാറാണ് തുടരന്വേഷണം നടത്തി കോടതിയി കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ടി.ജി. മോഹൻദാസ് ഹാജരായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!