വൈദ്യുതി ക്ഷാമത്തിന് കാരണം ദീർഘകാല കരാർ പിൻവലിച്ചത്: മന്ത്രി സണ്ണി ജോസഫ്

Share our post

തിരുവനന്തപുരം: ദീര്‍ഘകാല കരാര്‍ പിന്‍വലിച്ചതാണ് നിലവിലെ വൈദ്യുതി ക്ഷാമത്തിന് കാരണമെന്ന് മന്ത്രി സണ്ണി ജോസഫ്. കരാര്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. കേസ് വേഗത്തില്‍ നീക്കാനുള്ള ശ്രമം നടത്തുന്നതായും മന്ത്രി പറഞ്ഞു. നേരത്തെ മുന്നറിയിപ്പ് നല്‍കാനുള്ള തീരുമാനം എടുത്തിട്ടുണ്ടെന്നും പരമാവധി അറിയിപ്പ് നല്‍കുമെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.

വേഗത്തില്‍ പരിഹരിക്കാന്‍ അത്ഭുതകരമായി ഒന്നും ചെയ്യാന്‍ സാധിക്കില്ല. സ്വിച്ച് ഇട്ട പോലെ പരിഹാരം കാണാന്‍ കഴിയുന്ന ഒന്നല്ല ഇതെന്നും പരിഹരിക്കാന്‍ പരമാവധി ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം മുതല്‍ പവർകട്ടിന് മുൻകൂട്ടി അറിയിപ്പ് നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകീട്ട് 6.30 യ്ക്കും രാത്രി 12.30 യ്ക്കും ഇടയില്‍ നിയന്ത്രണമുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. ഇന്നലെ രാത്രിയില്‍ പലയിടത്തും ഒന്നിലധികം തവണ കറന്റ് കട്ടായിരുന്നു. കൊടും ചൂടില്‍ വൈദ്യുതി ആവശ്യകത ഉയര്‍ന്നതും ആവശ്യത്തിന് അനുസരിച്ച് വൈദ്യുതി കിട്ടാനില്ലാത്തതുമാണ് വൈദ്യുതി നിയന്ത്രണത്തിന് കാരണം. സമാന സ്ഥിതി തുടരുന്നതിനാല്‍ നിയന്ത്രണം തുടര്‍ന്നേക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!