സാദിഖലി തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റര്‍; യുവാവ് അറസ്റ്റില്‍
മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പോസ്റ്ററുകള്‍ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി പൊന്നിയത്ത് അന്‍വറാണ് അറസ്റ്റിലായത്.
തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് യു.എ റസാഖിന്റെ പരാതിയിലാണ് അറസ്റ്റ്. നാട്ടില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമം നടത്തിയെന്നും ഇത് പലപ്പോഴും കയ്യേറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
‘നന്നമ്പ്ര പൊളിറ്റിക്‌സ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് സാദിഖലി തങ്ങളുടെ മോര്‍ഫ് ചെയ്ത ഫോട്ടോ പ്രതി പ്രചരിപ്പിച്ചുവെന്നും അശ്ലീല വാക്കുകള്‍ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.
