കോഴിക്കോട്–ദുബായ് സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി; പ്രതിഷേധിച്ച് യാത്രക്കാർ: ജീവനക്കാരുമായി ഉന്തും തള്ളും

Share our post

കൊണ്ടോട്ടി (മലപ്പുറം)∙ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ദുബായിലേക്കുള്ള വിമാനം റദ്ദാക്കി. എന്നാൽ വിവരം അറിയിക്കാൻ വൈകിയെന്നാരോപിച്ച് വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ഇന്ന് വൈകിട്ട് 6.40നുള്ള സ്പൈസ്‌ജെറ്റ് വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാർ വിവരമറിഞ്ഞത് വിമാനത്താവളത്തിലെത്തിയശേഷം മാത്രമാണ്. വാക്കുതർക്കത്തിനു പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായതായാണ് വിവരം.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയും ഇതേ വിമാനം റദ്ദാക്കിയിരുന്നു. അന്നത്തെ യാത്രക്കാരെ ഇന്നലെ കൊണ്ടുപോകുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുമുണ്ടായില്ല. ടിക്കറ്റ് റീഫണ്ട് ചെയ്തു നൽകുമെന്നാണ് പിന്നീട് അറിയിച്ചിരുന്നത്. എന്നിട്ടും ഇന്ന് വൈകിട്ടത്തെ വിമാനത്തിനായി മുഴുവൻ യാത്രക്കാരും വിമാനത്താവളത്തിലെത്തിയ ശേഷമാണ് റദ്ദാക്കിയ വിവരം അറിയിച്ചതെന്നാണ് പരാതി. സർവീസ് പ്രശ്നങ്ങൾ മുൻകൂട്ടി അറിയാമായിരുന്നിട്ടും യാത്രക്കാരെ സ്പൈസ‌ജെറ്റ് അധികൃതർ പ്രയാസപ്പെടുത്തിയെന്നാണ് ആക്ഷേപം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!