കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമവും നഗ്‌നതാ പ്രദര്‍ശനവും, പ്രതിയുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

Share our post

മലപ്പുറം: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ വച്ച് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമവും നഗ്‌നതാ പ്രദര്‍ശനവും നടത്തിയ പ്രതിക്കായി കൊണ്ടോട്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പാലക്കാട് – കോഴിക്കോട് റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസില്‍, പുളിക്കല്‍ ഭാഗത്തുവച്ചായിരുന്നു വിദ്യാര്‍ത്ഥിനിക്ക് നേരെ യാത്രക്കാരനില്‍ നിന്നും അതിക്രമമുണ്ടായത്. സംഭവം നടന്ന ഉടന്‍ തന്നെ കണ്ടക്ടറോട് പരാതിപ്പെട്ടെങ്കിലും ബസ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ അദ്ദേഹം തയ്യാറായില്ലെന്ന് പരാതിക്കാരി ആരോപിക്കുന്നു. ‘എന്തിന് ജനറല്‍ സീറ്റില്‍ പോയി ഇരുന്നു’ എന്ന് ചോദിച്ച് കണ്ടക്ടര്‍ കുറ്റപ്പെടുത്തുന്ന രീതിയിലാണ് സംസാരിച്ചതെന്നും പരാതിയില്‍ പറയുന്നുണ്ട്.

എന്നാല്‍ കണ്ടക്ടറുടെ അനാസ്ഥയിലടക്കം നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് വിദ്യാര്‍ത്ഥിനിയുടെ തീരുമാനം. സംഭവത്തില്‍ കൊണ്ടോട്ടി പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ ഉടന്‍ തന്നെ കൊണ്ടോട്ടി എസ്എച്ച്ഒ, എസ്‌ഐ എന്നിവരെയോ പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!