പേരാവൂരിൽ ബി.ജെ.പിയുടെ തിരംഗ യാത്ര
പേരാവൂർ: ബി.ജെ.പി പേരാവൂർ മണ്ഡലം കമ്മിറ്റി കുനിത്തലയിൽ നിന്നും പേരാവൂരിലേക്ക് തിരംഗയാത്ര നടത്തി. റിട്ട.സുബേദാർ മേജർ ടി.വി..രാമചന്ദ്രൻ മണ്ഡലം പ്രസിഡന്റ് ബേബി സോജയ്ക്ക് ദേശീയ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കൗൺസിലംഗങ്ങളായ കൂട്ട ജയപ്രകാശ്, കൂടത്തിൽ ശ്രീകുമാർ, ജില്ലാ സെക്രട്ടറി പി.ജി.സന്തോഷ്, യുവമോർച്ച സംസ്ഥാന സമിതിയംഗം അരുൺ ഭരത്, സന്തോഷ് സ്റ്റീറ്റീഫൻ, നന്ദികേശൻ, ഓമന ഭരതൻ എന്നിവർ സംസാരിച്ചു. പേരാവൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ സമാപനയോഗത്തിൽ ബേബി സോജ സ്വാതന്ത്ര്യ ദിന സന്ദേശം നല്കി.
