ഡി.വൈ.എഫ്.ഐ ‘യങ്ങ് ഇന്ത്യ’ പ്രതിഷേധ പ്രകടനവും പൊതുയോഗവും

Share our post

പേരാവൂർ : വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനുമെതിരെ ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റി’യങ്ങ് ഇന്ത്യ’ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. മുൻ സംസ്ഥാന ഖജാഞ്ചി എസ്.കെ.സജീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആശ്രിത് അനിൽകുമാർ അധ്യക്ഷനായി.

സി.പി.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ:എം.രാജൻ, വി.ജി.പദ്മനാഭൻ, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗങ്ങളായ, ടി.രഗിലാഷ്, എൻ.രമ്യ, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം കെ.കെ.ഗിരീഷ്, ജില്ലാ പഞ്ചായത്തംഗം നവ്യ സുരേഷ്, ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ സി.എം.സനൂപ്, കെ.ചന്ദ്രജിത്ത് തുടങ്ങിയവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!