കണ്ണൂർ–കാസർഗോഡ് ജില്ലകളിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Share our post

കണ്ണൂർ: കണ്ണൂർ, കാസർഗോഡ് ജില്ലകളിലേക്കുള്ള പ്രധാന വൈദ്യുതി വിതരണ ശൃംഖലയിലെ 220 കെവി ലൈനിൽ തകരാർ ഉണ്ടായതിനെ തുടർന്ന് വൈദ്യുതി വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം.

220 കെവി അരീക്കോട്–ഓർക്കാട്ടേരി ലൈനിൽ തകരാർ സംഭവിച്ചതിനെ തുടർന്ന് മേഖലയിൽ ലഭ്യമായ വൈദ്യുതി വിതരണ ശേഷിയിൽ കുറവുണ്ടായിരിക്കുകയാണ്. ഇതിനിടെ വൈദ്യുതി ഉപഭോഗം വർധിച്ചുവരുന്നതിനാൽ ഗ്രിഡിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ ഘട്ടങ്ങളിൽ ലോഡ് നിയന്ത്രണം ഏർപ്പെടുത്തും.

ലോഡ് നിയന്ത്രണം ആവശ്യമായി വരുന്ന പക്ഷം ഒരു സമയം ഒരു ഫീഡർ വീതം പരമാവധി 25 മിനിറ്റ് നിയന്ത്രണം ഏർപ്പെടുത്താനാണ് നിലവിലെ തീരുമാനം. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം നിയന്ത്രണത്തിന്റെ തോതിൽ മാറ്റം വരുത്താനും സാധ്യതയുണ്ട്.

വൈദ്യുതി ഉപഭോക്താക്കൾ സഹകരിക്കണമെന്നും അനാവശ്യമായ വൈദ്യുതി ഉപയോഗം ഒഴിവാക്കി വൈദ്യുതി ഉപഭോഗം പരമാവധി നിയന്ത്രിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. തകരാർ പരിഹരിച്ച് വൈദ്യുതി വിതരണ സാഹചര്യം സാധാരണ നിലയിലാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!