ലോഡ്‌ജ് കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം, യുവതിയും യുവാക്കളും പിടിയിൽ

Share our post

കൊച്ചി: ലോഡ്‌ജ് കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തിയ യുവതിയും യുവാക്കളും പിടിയിൽ. പാലാരിവട്ടം അഞ്ചുമനയിലെ ലോഡ്ജിൽ നിന്നാണ് പത്തനംതിട്ട സ്വദേശി ശ്രീലക്ഷ്‌മി, നിലമ്പൂർ സ്വദേശി തോമസ്, കൊല്ലം സ്വദേശി ശ്രീതു എന്നിവർ പിടിയിലായത്.  ഇവരിൽ നിന്നും 4.675 ഗ്രാം എംഡിഎംഎയും വിൽപ്പനയ്ക്ക് ഉപയോഗിക്കുന്ന സാമിഗ്രികളും പിടിച്ചെടുത്തു. എംഡിഎംഎ ഉപയേക്കോഗിക്കാനുള്ള ഉപകരണങ്ങളും ഇവരുടെ കൈവശമുണ്ടായിരുന്നു. തോമസ് ആണ് ബംഗളൂരുവിൽ നിന്നടക്കം എംഡിഎംഎ വിൽപ്പനയ്ക്കായി എ ത്തിക്കുന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!